# കമല്‍ഹാസ്സന്റെ കൂടെ അഭിനയിക്കുക എന്നത് സ്വപ്നം ആയിരുന്നു..! വിക്രം സിനിമയ്ക് വേണ്ടി സൂര്യ ചെയ്തത് കേട്ട് അമ്പരന്ന് ആരാധകര്‍!!

- Link: https://ml.b4blaze.com/film-news/suriya-acted-in-vikram-without-payment
- Published: 2022-06-07T09:38:05+05:30
- Author: Rahul

കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ഒരു മള്‍ട്ടി സ്റ്റാര്‍
സിനിമയായിരുന്നു വിക്രം, സിനിമ പ്രഖ്യാപിച്ച നാളുകള്‍ മുതല്‍ ആരാധകര്‍ വളരെ പ്രതീക്ഷയടെയാണ്
ഈ സിനിമയ്ക്കായി കാത്തിരുന്നത്. ജൂണ്‍ 3 ന് തീയറ്ററുകളില്‍ എത്തിയ സിനിമ പക്ഷേ പ്രേക്ഷകരുടെ
പ്രതീക്ഷകള്‍ക്ക് അപ്പുറം പോയ സിനിമയായിരുന്നു. തീയറ്ററുകളില്‍ വന്‍ പ്രേക്ഷക പ്രതികരണം
നേടി പ്രദര്‍ശനം തുടരുന്ന സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തയാണ് ഇപ്പോള്‍
ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vikram-movie.jpg?
resize=696%2C364&ssl=1)

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ സൂര്യ പ്രതിഫലം വാങ്ങാതെയാണ്
വിക്രത്തില്‍ അഭിനയിച്ചത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തമിഴിലെ പ്രശസ്ത നിരൂപകനായ
പ്രശാന്ത് രംഗസ്വാമിയാണ് ഇതേ കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്. കുറച്ച് നിമിഷങ്ങള്‍
മാത്രമാണ് സ്‌ക്രീനില്‍ ഉണ്ടായിരുന്നത് എങ്കില്‍ കൂടി അതിശയിപ്പിക്കുന്ന പ്രകടം ആയിരുന്നു
സൂര്യ കാഴ്ച്ചവെച്ചത്. ഉലകനായകന്‍ കമല്‍ഹാസനൊപ്പം സ്‌ക്രീന്‍ പങ്കിടുക എന്നത് തന്റെ
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണെന്ന് സൂര്യ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vikram-movie.jpg?
resize=696%2C392&ssl=1)

ഇപ്പോഴിതാ ആ ആഗ്രഹം സാധ്യമായപ്പോള്‍ കഥാപാത്രത്തിനു വേണ്ടി സൂര്യ ഒരുപൈസ പോലും പ്രതിഫലമായി
വാങ്ങിയില്ല എന്നാണ് പുറത്ത് വരുന്ന വിവരം. ആദ്യം മുതല്‍ തന്നെ തമിഴ് സൂപ്പര്‍സ്റ്റാര്‍
സൂര്യ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തും എന്ന് സൂചനകള്‍
ഉണ്ടായിരുന്നു എങ്കിലും

> An interesting information : [@Suriya_offl](https://twitter.com/Suriya_offl?ref_src=twsrc%5Etfw)
> has not taken any salary for his role in [#Vikram](https://twitter.com/hashtag/Vikram?src=hash&ref_src=twsrc%5Etfw).
> — Prashanth Rangaswamy (@itisprashanth) [June 4, 2022](https://twitter.com/itisprashanth/status/1532976943863214080?ref_src=twsrc%5Etfw)

അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായൊരു വിവരം പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ പിന്നീട്
സിനിമയുടെ ടീസറും മറ്റും പുറത്ത് വന്നതോടെയാണ് സൂര്യയും ഈ ചിത്രത്തില്‍ ഒരു പ്രധാന 
കഥാപാത്രത്തെ അവതരിപ്പിച്ച് അതിഥി വേഷത്തില്‍ എത്തുന്നുണ്ട് എന്ന് സിനിമയുടെ അണിയറ 
പ്രവര്‍ത്തകരടക്കം അറിയിച്ചത്.
