# റോളക്സ് വീണ്ടും എത്തുമോ ? സൂചന നൽകി സൂര്യയുടെ വാക്കുകൾ 

- Link: https://ml.b4blaze.com/film-news/suriya-hints-at-a-rolex-comeback
- Published: 2023-08-14T22:25:30+05:30
- Author: Nayana

റോളക്സിന് പ്രാധാന്യമുള്ള ഒരു കഥയുടെ വണ്‍ലൈൻ ലോകേഷ് തന്നോട് പറഞ്ഞതായാണ് സൂര്യ പറഞ്ഞത്.
റോളക്സ് പൂര്‍ത്തിയാക്കിയ ശേഷം ഇരുമ്പുകൈ മായാവി എന്ന ചിത്രത്തിനു വേണ്ടിയും തങ്ങളൊന്നിക്കുമെന്നും
സൂര്യ പറഞ്ഞു. ലോകേഷ് കനകരാജിന്റെ സ്വപ്ന പദ്ധതിയാണ് ഇരുമ്പുകൈ മായാവി.ലോകേഷ് കനകരാജ്
എന്ന സംവിധായകന്റെ മികവിലൂടെ നിരവധി ഹിറ്റ് സിനിമകളാണ് തമിഴ് സിനിമാ ലോകത്ത് പിറന്നത്.
വിക്രം എന്ന ഒറ്റ ചിത്രത്തിലൂടെ മാത്രം മികവുറ്റ ഒരുപിടി കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു.
ചിത്രത്തില്‍ അപ്രതീക്ഷിതമായെത്തി പ്രേക്ഷകരെ ഞെട്ടിച്ച കഥാപാത്രമായിരുന്നു ഒന്നായിരുന്നു
മയക്കു മരുന്ന് കച്ചവടക്കാരനായ റോളക്സിന്റേത്. വിക്രം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ്
രംഗങ്ങളിലെത്തി ചിത്രത്തിന്റെ ആവേശം കൂട്ടുന്നതില്‍ ചില്ലറ പങ്കൊന്നുമല്ല ഈ കഥാപാത്രം
വഹിച്ചത്. സൂര്യ അവതരിപ്പിച്ച ഈ കഥാപാത്രം വീണ്ടും വെള്ളിത്തിരയില്‍ അവതരിക്കാനൊരുങ്ങുന്നു
എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍റ്റുകൾ പ്രകാരം അറിയാൻ കഴിയുന്നത്. ലോകേഷ് സിനിമാറ്റിക്
യൂണിവേഴ്സിലെ സ്പിൻ ഓഫ് എന്ന നിലയില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും
റോളക്സ് മുഖ്യ കഥാപാത്രമായെത്തുക. ഈയിടെ നടന്ന ഫാൻ മീറ്റില്‍ സൂര്യ തന്നെയാണ് ഈ ചിത്രത്തേക്കുറിച്ചുള്ള
സൂചന നല്‍കിയത്. റോളക്സിന് പ്രാധാന്യമുള്ള ഒരു കഥയുടെ വണ്‍ലൈൻ ലോകേഷ് തന്നോട് പറഞ്ഞതായാണ്
സൂര്യ പറഞ്ഞത്. റോളക്സ് പൂര്‍ത്തിയാക്കിയ ശേഷം ഇരുമ്പുകൈ മായാവി എന്ന ചിത്രത്തിനു വേണ്ടിയും
തങ്ങളൊന്നിക്കുമെന്നും സൂര്യ പറഞ്ഞു. ലോകേഷ് കനകരാജിന്റെ സ്വപ്ന പദ്ധതിയാണ് ഇരുമ്പുകൈ
മായാവി.തന്റെ വരാനിരിക്കുന്ന മറ്റു ചിത്രങ്ങളേക്കുറിച്ചും ആരാധക സംഗമത്തില്‍ സൂര്യ 
വാചാലനായി. തന്റെ 43-ാം ചിത്രം ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുമെന്നും വെട്രിമാരൻ
വിടുതലൈ 2 പൂര്‍ത്തിയാക്കിയാല്‍ ഉടൻ വാടിവാസല്‍ ചിത്രീകരണത്തിലേക്ക് കടക്കുമെന്നും 
സൂര്യ കൂട്ടിച്ചേര്‍ത്തു. ശിവ സംവിധാനം ചെയ്യുന്ന കങ്കുവാ ആണ് സൂര്യയുടേതായി നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചിത്രം.

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിന്റെ 100 മടങ്ങ് മികച്ചതായിട്ടായിരിക്കും കങ്കുവാ എത്തുന്നതെന്ന്
സൂര്യ വ്യക്തമാക്കി. തെന്നിന്ത്യൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 
സൂര്യ നായകനാകുന്ന ‘കങ്കുവാ’. പീരിയോഡിക് ത്രീഡി ചിത്രമായാണ് കങ്കുവാ എത്തുക. പത്ത്
ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. കങ്കുവാ
എന്ന ഗോത്ര സമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് പുറത്തു വന്ന ദൃശ്യങ്ങളും പോസ്റ്ററുകളും
സൂചിപ്പിക്കുന്നത്. ‘ഓരോ മുറിവിനും ഓരോ കഥയുണ്ട്’ എന്ന ക്യാപ്ഷനോടെ വന്ന പോസ്റ്റര്‍
ഏറെ ശ്രദ്ധ നേടിയിരുന്നു.രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന
ചിത്രമാണിത്. ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീത സംവിധാനവും വെട്രി പളനി സാമി ഛായാഗ്രഹണവും
നിര്‍വഹിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യത
ലഭിച്ചിരുന്നു. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കര്‍ക്കി സംഭാഷണമെഴുതുന്നു. യു.വി.
ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍
രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
