# ജ്യോതികയും സൂര്യയും വീണ്ടും ഒന്നിച്ചെത്തുന്നു!!

- Link: https://ml.b4blaze.com/film-news/suriya-jyothika-together-movie-coming
- Published: 2024-04-19T20:07:47+05:30
- Author: Anu

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ജ്യോതികയും സൂര്യയും. വിവാഹശേഷവും 
സിനിമാ ലോകത്ത് ജ്യോതിക സജീവമാണ്. കുടുംബത്തിനും കരിയറിനും ഒരു പോലെ പ്രധാന്യം കൊടുക്കുന്ന
താരമാണ് ജ്യോതിക. ഇപ്പോഴിതാ ഇരുവരുടെയും ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം താരദമ്പതികള്‍ സ്‌ക്രീനിലും ഒന്നിച്ചെത്തുന്നെന്ന വാര്‍ത്തയാണ്
പുറത്തുവരുന്നത്.
  അഞ്ജലി മേനോന്റെ പുതിയ പ്രൊജക്റ്റിലാകും സൂര്യയും ജ്യോതികയും 
വീണ്ടും ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം
എത്തിയിട്ടില്ല. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അത്തരം ഒരു ചിത്രത്തിനായി.

![jyothika surya2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/jyothika-
surya2.jpg?resize=1200%2C900&ssl=1)

jyothika surya2

 പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ കങ്കുവ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
കങ്കുവയിലെ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിരുത്തൈ ശിവയാണ് കങ്കുവയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ദിഷാ പഠാണിയാണ്
ചിത്രത്തില്‍ നായികയാവുന്നത്. നടരാജന്‍ സുബ്രമണ്യം ജഗപതി ബാബു, റെഡ്‌ലിന്‍ കിംഗ്‌സ്‌ലെ,
കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന
കഥാപാത്രങ്ങളായെത്തുന്നത്.
