# കാരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി മകന്‍!! സന്തോഷ നിമിഷം മൊബൈലില്‍ പകര്‍ത്തി സൂര്യ

- Link: https://ml.b4blaze.com/film-news/suriya-son-dev-getting-black-belt
- Published: 2024-04-23T17:39:05+05:30
- Author: Anu

തെന്നിന്ത്യയുടെ പ്രിയ താരങ്ങളാണ് നടന്‍ സൂര്യയും ജ്യോതികയും. താരകുടുംബവും ഏറെ ആരാധകരുള്ളവരാണ്.
കുടുംബ വിശേഷങ്ങളറിയാനും ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്. മക്കളുടെ നേട്ടങ്ങളെല്ലാം
താരങ്ങള്‍ പങ്കിടാറുണ്ട്.
  ഇപ്പോഴിതാ മകന്‍ ദേവിന്റെ നേട്ടമാണ് താരം പങ്കുവച്ചിരിക്കുന്നത്.
കാരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയിരിക്കുകയാണ് താരപുത്രന്‍ ദേവ്. ചടങ്ങില്‍
സൂര്യയും പങ്കെടുത്തിരുന്നു. ആ വിശേഷമാണ് സോഷ്യലിടത്ത് നിറയുന്നത്. മകന്റെ പ്രകടനം 
സദസില്‍ ഇരുന്ന് ആസ്വദിക്കുക മാത്രമല്ല, മകന്റെ പ്രകടനം സൂര്യ ഫോണിലും പകര്‍ത്തുന്നുണ്ട്.
ആ വീഡിയോയാണ് സോഷ്യലിടത്ത് നിറയുന്നത്.  മുംബൈയിലെ അസെന്‍ഡ് ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ്
താരങ്ങളുടെ മക്കളായ ദിയയും ദേവും പഠിക്കുന്നത്. മകള്‍ ദിയ പതിനൊന്നാം ക്ലാസിലാണ് പഠിക്കുന്നത്.
സ്‌കൂളിലെ ഹൗസ് ക്യാപ്റ്റനുമാണ്. സ്‌പോര്‍ട്‌സിലാണ് ദിയയ്ക്കും താത്പര്യം. ദേവ് പത്താം
ക്ലാസിലാണ് പഠിക്കുന്നത്.
