# ‘കങ്കുവ’യ്ക്ക് വേണ്ടി മാസീവ് വർക്കൗട്ടുമായി സൂര്യ

- Link: https://ml.b4blaze.com/film-news/suriyas-new-transformation-look-viral
- Published: 2023-05-12T10:44:07+05:30
- Author: Ajay

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കങ്കുവ’. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന
പാൻ-ഇന്ത്യൻ ചിത്രം തെന്നിന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയാണ്. ചിത്രത്തിനു
വേണ്ടി നടൻ സൂര്യ നടത്തിയ ശാരീരിക പരിവർത്തനമാണ് പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്. സോഷ്യൽ
മീഡിയയിൽ സൂര്യയുടെപുതിയ ചിത്രം ആഘോഷമാക്കുകയാണ് ആരാധകർ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/kanguva1.jpg?resize
=696%2C392&ssl=1)

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന സൂര്യയുടെ ചിത്രം റീൽസാക്കിയും മാസ് ബാക്ക്ഗ്രൗണ്ട് മ്യൂസിേക്കാടുകൂടിയുമൊക്കെയാണ്
താരത്തിന്റെ ആരാധകർ പങ്കുവെയ്ക്കുന്നത്. സിനിമയ്ക്കായി വലിയ ശാരീരിക പരിവർത്തനത്തിന്
താരം വിധേയനാകുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ‘പരിവർത്തനം പുരോഗമിക്കുന്നു’
എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് രാജ്‌ശേഖർ പാണ്ടിയൻ സൂര്യയുടെ ചിത്രം പങ്കുവെച്ച്
ട്വീറ്റ് ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/kanguva.jpg?resize
=696%2C392&ssl=1)

കങ്കുവ ത്രിഡിയിലാണ് എത്തുക. ഹിസ്റ്റോറിക്കൽ ഫിക്ഷനാണ് ചിത്രത്തിന്റെ ഴോണർ. സിനിമയിൽ
സൂര്യ ഒന്നിലധികം റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.ദിഷ പടാനിയാണ് സിനിമയിലെ നായിക.
 േേലാകമെമ്പാടുമായി 10 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. ദേവി ശ്രീ പ്രസാദാണ് സംഗീത
സംവിധാനം നിർവ്വഹിക്കുന്നത്. സിനിമയുടെ 50 ശതമാനത്തോളം ചിത്രീകരണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
കെ ജ്ഞാനവേൽ രാജയാണ് ചിത്രത്തിന്റെ നിർമ്മാണം.യുവി ക്രിയേഷൻസും സ്റ്റുഡിയോ ഗ്രീനുമാണ്
കങ്കുവ തീയേറ്ററുകളിലെത്തിക്കുക.

 

> .[@Suriya_offl](https://twitter.com/Suriya_offl?ref_src=twsrc%5Etfw) getting ready
> for [#Kanguva](https://twitter.com/hashtag/Kanguva?src=hash&ref_src=twsrc%5Etfw)????
> [pic.twitter.com/xoN1wbjKLQ](https://t.co/xoN1wbjKLQ)
> — Haricharan Pudipeddi (@pudiharicharan) [May 11, 2023](https://twitter.com/pudiharicharan/status/1656629029955588097?ref_src=twsrc%5Etfw)

 
