# ലിറ്റിൽ ചീരുവിനു സ്വാഗതം, ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി ധ്രുവ്!

- Link: https://ml.b4blaze.com/film-news/surprise-video-for-meghna-raj
- Published: 2020-10-17T15:11:45+05:30
- Author: Rahul

സിനിമ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു കന്നഡ താരം ചിരഞ്ജീവി 
സർജയുടെ മരണവാർത്ത. ചിരഞ്ജീവിയുടെ മരണവാർത്ത കേട്ടപ്പോൾ പ്രേക്ഷക മനസുകളിൽ ആദ്യം ഓടിയെത്തിയത്
ചിരഞ്ജീവിയുടെ മുഖം ആയിരുന്നില്ല. പകരം മേഘ്‌ന രാജിന്റെ ആയിരുന്നു. 2018 ൽ ആയിരുന്നു
ചിരഞ്ജീവിയും നടിയായ മേഘ്ന രാജുമ് തങ്ങളുടെ പത്തു വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതർ
ആയത്. ഇരുവരും തങ്ങളുടെ രണ്ടാമത്തെ വിവാഹവാർഷികം ആഘോഷിച്ചു ദിവസങ്ങൾ കഴിയുന്നതിന് മുൻമ്പായിരുന്നു
ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. ചിരഞ്ജീവി മരണപ്പെടുമ്പോൾ മേഘ്ന മൂന്നു മാസം ഗർഭിണി
ആയിരുന്നു. മേഘ്‌നയുടെ മാനസികനില തെറ്റാതിരിക്കാൻ നിരവധി പേരാണ് പ്രാർഥിച്ചത്. 
 ചിരഞ്ജീവിയുടെ
മരണശേഷം മാസങ്ങൾ പിന്നിട്ടപ്പോൾ കഴിഞ്ഞ ദിവസം ആണ് ചിരഞ്ജീവിയുടെ കുടുംബം മേഘ്‌നയുടെ
ബേബി ഷവർ ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ എല്ലാം മേഘ്ന സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി
പങ്കുവെച്ചിരുന്നു. ഓരോ ആരാധകരും നിറകണ്ണുകളോടെയാണ് ആ ചിത്രങ്ങൾ കണ്ടത്. ഇപ്പോഴിതാ 
ചിരഞ്ജീവി സർജയുടെ ജന്മദിനമായ ഒക്ടോബർ 17, അതായത് ഇന്ന് സഹോദരനായ ധ്രുവ് സർജ ഒരു സർപ്രൈസ്
വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്.

**വീഡിയോ കാണാം **
  സോഴ്സ്: [SGV Kannada Media](https://www.youtube.com/channel/UCfEbi4IBWGL1tvm1xG2Nw8Q)
ജൂനിയർ ചീരുവിനു സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ്‌ ധ്രുവ് വീഡിയോ സോഷ്യൽ മീഡിയയിൽ 
പങ്കുവെച്ചത്. വീഡിയോ ഷെയർ ചെയ്തു മിനിറ്റുകൾക്കുള്ളിൽ തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
നിരവധി പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ്
ചിരഞ്ജീവി സർജ മരിച്ചത്. 39 വയസായിരുന്നു. നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി
അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രത്തിന്റെ ഡബ്ബിങ്
ചെയ്യാൻ താൻ തയാറാണെന്നു ധ്രുവ് സർജ  ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അറിയിച്ചിരുന്നു.
