# ചേർത്തത് നിർത്തിയവർക്കും മാറ്റിനിർത്തിയവർക്കും നന്ദിപറഞ്ഞു സൂര്യ ഇഷാൻ

- Link: https://ml.b4blaze.com/film-news/surya-about-happiness
- Published: 2023-05-11T11:01:14+05:30
- Author: Rahul

സോഷ്യൽ മീഡിയയിൽ സൂര്യയെയും ഇഷാനെയും അറിയാത്ത ആളുകൾ കുറവാണ്.  കേരളത്തിലെ ആദ്യത്തെ
ട്രാന്‍സ്ജെന്‍ഡര്‍ ദമ്ബതികളാണ് സൂര്യയും ഇഷാനും, ഇപ്പോൾ ഇവരെ അറിയാത്തവരായി കേരളത്തിൽ
ആരും തന്നെ കാണില്ല. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്, കുടുംബാംഗങ്ങളുടെ
പൂർണ സമ്മതത്തോടെ ആയിരുന്നു വിവാഹം. എല്ലാ മാധ്യമങ്ങളും ഒന്നടങ്കം ഏറ്റെടുത്ത വിവാഹം
ആയിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ഈ ദമ്പതികൾ സോഷ്യൽ
മീഡിയയിൽ ചർച്ച വിഷയം ആണ്. പലപ്പോഴും ഇരുവരെയും കുറിച്ച് പല തരത്തിൽ ഉള്ള ഗോസിപ്പുകളും
പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇതിലൊന്നും ഒരു സത്യവുമില്ല ഇരുവരും തെളിയിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/surya.jpg?resize
=900%2C900&ssl=1)

കുറച്ച് നാളുകളായി ഒരു കുഞ്ഞിന് വീണിടയിലുള്ള ചികിത്സയിൽ ആണ് ഇരുവരും. തങ്ങളുടെ രക്തത്തിൽ
ജനിക്കുന്ന ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് തങ്ങൾ എന്ന് ഇവർ സോഷ്യൽ മീഡിയയിൽ
കൂടി തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇവർക്ക് എതിരെ സൈബർ ആക്രമണങ്ങളുമായി വരുന്നവരുടെ
എന്നവരും കുറവല്ല. ട്രാന്സ്ജെന്ഡേഴ്സിന് നിരവധി തൊഴിൽ അവസരങ്ങളാണ് ഇന്ന് സൊസൈറ്റിയിൽ
ഉള്ളത്. ഇവരോടുള്ള കാഴ്ചപാടുകളിൽ വലിയ മാറ്റം ഇന്ന് വന്നിട്ടുണ്ട് എങ്കിലും ഇന്നും 
ഒരു വിഭാഗം ആളുകൾക്ക് ഇവരെ അംഗീകരിക്കാനുള്ള മടിയാണ് ഇപ്പോഴും ഇവർക്കെതിരെ സൈബർ ആക്രമണങ്ങൾ
വരാൻ കാരണം. എന്നാൽ അതിനെയൊക്കെ ശക്തമായി തന്നെയാണ് ഇരുവരും നേരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/surya-ishan-1.jpg?
resize=1080%2C1039&ssl=1)

ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ സന്തോഷകരമായ ഒരു വിശേഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.
തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇപ്പോൾ സൂര്യയും ഇഷാനും. ജീവിതത്തിൽ ഇത്
വരെ ഉണ്ടായ സന്തോഷത്തിലും ദുഖത്തിലും എല്ലാം കൂടെ നിന്ന വീട്ടുകാരോടും തങ്ങൾക്ക് വേണ്ടി
പ്രാർത്ഥിച്ച കാണാത്തവരോടും മാറ്റി നിർത്തിയവരോടും ഒരുപാട് നന്ദി എന്നാണു സൂര്യ ഫേസ്ബുക്കിൽ
കുറിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.
