# പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തില്‍ സൂര്യയ്‌ക്കൊപ്പമെത്തി ജയറാം!!! കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ താരവും

- Link: https://ml.b4blaze.com/film-news/surya-and-jayaram-at-portblayer-airport
- Published: 2024-06-02T15:36:13+05:30
- Author: Anu

മലയാളത്തിനും കോളിവുഡിലും ആരാധകരുടെ പ്രിയതാരമാണ് നടന്‍ ജയറാം. മലയാളത്തില്‍ ഓസ്‌ലറും
തമിഴില്‍ പൊന്നിയിന്‍ സെല്‍വന്‍ 2വുമാണ് ജയറാമിന്റേതായി തിയ്യേറ്ററിലെത്തിയ ചിത്രങ്ങള്‍.
അതേസമയം താരത്തിന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. സൂര്യയെ നായകനാക്കി
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
  സൂര്യ തന്നെയാണ് 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ
ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യയുടെ കരിയറിലെ 44-ാം ചിത്രമാണിത്. ലവ് ലാഫ്റ്റര്‍
വാര്‍ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ജയറാമിനെ കൂടാതെ മലയാളത്തില്‍ നിന്ന് ജോജു
ജോര്‍ജും ചിത്രത്തിലെത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയും കരുണാകരനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നുണ്ട്. താരങ്ങളുടെ ചിത്രത്തിലെ ലുക്കും പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്ററില്‍
വേറിട്ട ഗെറ്റപ്പിലാണ് ജയറാം എത്തിയിട്ടുള്ളത്.

> It’s official now, [#Jayaram](https://twitter.com/hashtag/Jayaram?src=hash&ref_src=twsrc%5Etfw)
> is part of [#Suriya44](https://twitter.com/hashtag/Suriya44?src=hash&ref_src=twsrc%5Etfw)
> ✅💥[#Suriya](https://twitter.com/hashtag/Suriya?src=hash&ref_src=twsrc%5Etfw)&
> Jayaram both together have reached Port Blair, Andaman✈️
>  Fans response ❤️‍🔥[pic.twitter.com/BqEuofli4A](https://t.co/BqEuofli4A)
> — AmuthaBharathi (@CinemaWithAB) [June 1, 2024](https://twitter.com/CinemaWithAB/status/1796875814278967661?ref_src=twsrc%5Etfw)

 പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്ന സൂര്യയുടെയും ജയറാമിന്റെയും
വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. പൊന്നിയില്‍ സെല്‍വനിലെ പ്രേക്ഷകശ്രദ്ധ നേടിയ ആഴ് 
വാര്‍കടിയന്‍ നമ്പിക്ക് ശേഷം തമിഴിലെ ജയറാമിന്റെ ശ്രജദ്ധേയമായ വേഷമായിരിക്കും ചിത്രത്തിലേത്.
