# ബോളിവുഡിൽ നായകനാകാനൊരുങ്ങി സൂര്യ!

- Link: https://ml.b4blaze.com/film-news/surya-enters-bollywood
- Published: 2023-06-13T16:16:01+05:30
- Author: Ajay

തെന്നിന്ത്യൻ താരം സൂര്യ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട് പുറത്ത്
വരുന്നത്. രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ സംവിധാനത്തിലുള്ള ചിത്രം കർണയിലാണ് സൂര്യ നായകനാകുന്നത്
എന്നാണ് ബോളിവുഡിൽ നിന്ന് എത്തുന്നറിപ്പോർട്ട്. മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും
ഇത്. സൂര്യ കേന്ദ്ര കഥാപാത്രം തന്നെയായിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുക എന്ന ട്രേഡ്
അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/suryaa-l.jpg?resize
=1280%2C720&ssl=1)

അതേ സമയം സൂര്യയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിരുത്തൈ ശിവ സംവിധാനം
ചെയ്യുന്ന ‘കങ്കുവ’ ആണ്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.
തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ‘കങ്കുവ’ എത്തുക.ദിഷ
പടാനി സിനിമയിലെ നായിക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/surya-8.jpg?resize
=1280%2C720&ssl=1)

അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
പ്രശസ്ത തെന്നിന്ത്യൻ സിനിമ നിർമാതാവായ ജ്ഞാനവേൽ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി- 
പ്രമോദിന്റെ യുവി ക്രീയേഷൻസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം 10 ഭാഷകളിലും
3ഉയിലും റിലീസ് ചെയ്യും.ദേവി ശ്രീപ്രസാദ് ‘സിംഗത്തിനു’ ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന
ചിത്രം കൂടിയാണിത് കങ്കുവ.

 
