# സൂര്യയുടെ സിനിമാ ചിത്രീകരണത്തിന് വേണ്ടി സൂക്ഷിച്ച ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു..!

- Link: https://ml.b4blaze.com/film-news/surya-film-weapons-taken-by-police
- Published: 2022-01-19T16:07:21+05:30
- Author: Rahul

കഥാപാത്രത്തിന് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് അതെല്ലാം തന്റെ കരിയറിലെ മികച്ച
സിനിമയാക്കി മാറ്റിയെടുക്കാന്‍ സൂര്യ എന്ന നടന്‍ നടത്താറുള്ള പ്രവര്‍ത്തികളെ ആരാധകര്‍
എന്നും പ്രശംസിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘എതര്‍ക്കും തുനിന്തവന്‍’
എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ചിവ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത്
വരുന്നത്. സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഉപയോഗിച്ച
ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ടിരാജ് ആണ്
എതര്‍ക്കും തുനിന്തവന്‍ സംവിധാനം ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/pic-8-300x225.jpg?
resize=1057%2C793&ssl=1)

ചിത്രത്തിന്റെ സഹസംവിധായകന്‍ തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടു പോയപ്പോഴാണ് പൊലീസ്
പിടിച്ചെടുത്തത്. അതേസമയം ഇതിനെതിരെ സൗത്ത് ഇന്ത്യന്‍ മൂവി ഡമ്മി ഇഫക്ട്സ് അസോസിയേഷന്‍(
സിംഡിയ) മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ചിത്രീകരണത്തിനായി ഡമ്മി
ആയുധങ്ങള്‍ കൊണ്ടു പോകാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശവും ലൈസന്‍സും അനുവദിക്കാന്‍ പൊലീസിന്
നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതിന് പിന്നാലെ ചെന്നൈയിലെ ഗോഡൗണില്‍
പരിശോധന നടത്തി 150 ഓളം ഡമ്മി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/surya-300x225.jpg?
resize=971%2C728&ssl=1)

ഡമ്മി തോക്കുകള്‍ കൊണ്ടു പോകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണമെന്ന്
ആവശ്യപ്പെട്ട് 2014ല്‍ പൊലീസിന് നിവേദനം നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന്
അസോസിയേഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൂര്യയുടെ പുതിയ ചിത്രത്തിനായി 
കാത്തിരിക്കുമ്പോഴാണ് ആരാധകരെ ഞെട്ടിച്ച്‌കൊണ്ട് ഈ വാര്‍ത്ത പുറത്ത് വന്നത്.

 

 
