# പ്രണയാർദ്ര നിമിഷങ്ങൾ പങ്കുവെച്ച് സൂര്യയും ഇഷാനും, ചിത്രങ്ങൾ വൈറലാകുന്നു

- Link: https://ml.b4blaze.com/film-news/surya-ishan-viral-photos
- Published: 2020-10-01T19:30:00+05:30
- Author: Rahul

കേരളത്തിലെ ആദ്യത്തെ  ട്രാന്‍സ്ജെന്‍ഡര്‍ ദമ്ബതികളാണ് സൂര്യയും ഇഷാനും, ഇപ്പോൾ ഇവരെ
അറിയാത്തവരായി കേരളത്തിൽ ആരും തന്നെ കാണില്ല. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്,
കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെ ആയിരുന്നു വിവാഹം. എല്ലാ മാധ്യമങ്ങളും ഒന്നടങ്കം
ഏറ്റെടുത്ത വിവാഹം ആയിരുന്നു ഇവരുടേത്. സമൂഹത്തിൽ നിന്നും നിരവധി തവണ അപമങ്ങളും ചൂഷങ്ങളും
നേരിട്ടവർ ആണ് ഇഷാനും സൂര്യയും.
  വിവാഹത്തിന് ശേഷവും ഇഷാനും സുര്യക്കും നിരവധി അപകീർത്തിപ്പെടുത്തുന്ന
വാർത്തകൾ നേരിട്ടിരുന്നു. ഇവരുടെ ലൈംഗിക ജീവിതത്തെ കുറിച്ചായിരുന്നു കൂടുതലും ഇവരെ 
അപകീർത്തിപ്പെടുത്തിയത്. ഇപ്പോൾ സൂര്യ വലിയൊരു സർജറിക്ക് ശേഷം കുഞ്ഞനിനെ ഗർഭം ധരിക്കാനുള്ള
തയ്യാറെടുപ്പിലാണ്. ഇവരെ പറ്റിയുള്ള വാർത്തകൾ നിരവധി തവണ സോഷ്യൽ മീഡിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു,
സൂര്യയുടെയും ഇഷാന്റെയും പുത്തൻ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നു.
ഗ്രാമീണ ഭംഗിയിൽ പ്രണയം പരസ്പരം പങ്കുവെക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ വളരെ പെട്ടെന്നാണ്
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇരുവരുടെയും രണ്ടാം വിവാഹവാര്ഷികത്തോടനുബന്ധിച്ചാണ്
ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്, ആലുവ പുഴയുടെ തീരത്താണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
രണ്ടാം വിവാഹ വാർഷികത്തിന്റെ സന്തോഷം മുഴുവൻ ആ ചിത്രങ്ങളിലുണ്ട്. ഓർമ്മയിൽ സൂക്ഷിക്കാൻ
വ്യത്യസ്തമായ എന്തെങ്കിലും ചിത്രങ്ങൾ വേണമെന്ന് തോന്നി.  ആശയം പങ്കുവച്ചതാകട്ടെ ഫൊട്ടോക്കാരനിലെ
ഫ്രാങ്കോയും. ആ ചിന്തയാണ് ഞങ്ങളെ ആലുവാപ്പുഴയുടെ തീരത്തേക്ക് എത്തിച്ചത് എന്ന് സൂര്യ
പറയുന്നു. ഗ്രാണീണ ഭംഗി, പച്ചപ്പ്, ഇവയെല്ലാം സമം ചേരുന്നതായിരുന്നു ഞങ്ങളുടെ പ്രണയ
പശ്ചാത്തലങ്ങൾ. അതിനു പറ്റിയ സ്ഥലം ആലുവാപ്പുഴയാണെന്ന് തോന്നി. വൈറൽ ക്ലിക്കിനായി ഞങ്ങളെ
ആലുവാപ്പുഴയുടെ തീരത്തേക്ക് എത്തിയത് അങ്ങനെയാണ്. ചങ്ങനാശേരി, ആലപ്പുഴ എന്നിവിടങ്ങളും
കുറച്ചു ചിത്രങ്ങൾക്ക് പശ്ചാത്തലമായി എന്നും സൂര്യ വ്യക്തമാക്കുന്നു.
