# ഞാൻ ഇന്നും അവളെ സ്നേഹിക്കുന്നു, നടി കാവേരിയുടെ മുൻ ഭർത്താവ് !!

- Link: https://ml.b4blaze.com/film-news/surya-kiran-about-kaveri
- Published: 2022-03-28T12:17:03+05:30
- Author: Rahul

ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരമാണ് കാവേരി, ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ 
താരം ജനശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് അന്യഭാഷ ചിത്രങ്ങളിലും താരം സജീവം ആകുകയും
ചെയ്തു, തനിക്ക് ആ കാലത്ത് മികച്ച ചിത്രങ്ങൾ ലഭിച്ചിരുന്നു എന്നും അത് ഒരു പ്രമുഖ നടി
തട്ടിയെടുത്തതായും കാവേരി പറഞ്ഞിരുന്നു. ഒരു പക്ഷെ കഥാപാത്രങ്ങൾ ലഭിച്ചിരുന്നു എങ്കിൽ
മലയാളത്തിലെ മുൻനിര നായിക ആയേനെ എന്ന് കാവേരി തുറന്ന് പറയുന്നു. ഇപ്പോൾ കാവേരിയുടെ 
മുൻ ഭർത്താവിന്റെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/kavery.jpg?resize
=751%2C555&ssl=1)

ഞാൻ ഇന്നും അവളെ സ്നേഹിക്കുന്നു എന്നാണ് കാവേരിയുടെ മുൻ ഭർത്താവ് പറയുന്നത്. കാവേരി
സിനിമയിൽ സജീവമായിരുന്ന സമയത്താണ് വിവാഹിത ആകുന്നത്. പ്രണയിച്ച് വിവാഹതിരായ ഇരുവർക്കും
വിവാഹ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ
വന്നതോടെ ഇരുവരും വേർപിരിയുക ആയിരുന്നു. സൂര്യ കിരൺ ഇപ്പോഴും കാവേരിയെ ഇഷ്ടപെടുന്നു
എന്നും വിവാഹ ബന്ധം വേർപിരിഞ്ഞത് എന്റെ താല്പര്യപ്രകാരം ആയിരുന്നില്ല എന്നും കാവേരിയുടെ
തീരുമാനം ആയിരുന്നു എന്നാണ് സൂര്യ കിരൺ പറയുന്നത്. താൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു,
ഞാൻ ഇപ്പോഴും അവൾക്ക് വേണ്ടി കാത്തിരിക്കുന്നത്, എന്റെ ജീവിതത്തിൽ അവളല്ലാതെ മറ്റൊരു
പെൺകുട്ടി ഉണ്ടാകില്ല. അവൾ എന്നേലും ജീവിതത്തിലേക്ക് കടന്ന് വരുമെന്ന പ്രതീക്ഷയിലാണ്
ജീവിക്കുന്നത് എന്നാണ് സൂര്യ കിരൺ നിറ കണ്ണുകളോട് പറയുന്നത്, എന്നാൽ ഇതിന് നടി കാവേരി
ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/kaveri.jpg?resize
=425%2C700&ssl=1)
