# അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടില്‍ നേരിട്ടെത്തി സഹായം കൈമാറി സൂര്യ

- Link: https://ml.b4blaze.com/film-news/surya-reached-home-to-pay-tribute-to-the-fan
- Published: 2022-05-31T22:42:42+05:30
- Author: Gargi

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലുമെല്ലാം വളരെ സജീവമാണ്
തമിഴ് നടന്‍ സൂര്യ. ഇപ്പോഴിതാ അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടില്‍ നേരിട്ടെത്തി
സഹായം കൈമാറിയിരിക്കുകയാണ് താരം. സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറിയായിരുന്ന
27 വയസ്സുള്ള ജഗദീഷിന്റെ കുടുംബത്തെയാണ് സൂര്യ ചേര്‍ത്തുപിടിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/SuryaFan.jpg?resize
=989%2C853&ssl=1)

അപകടത്തില്‍ പരുക്ക് പറ്റിയ ജഗദീഷിനെ ആശുപത്രിയിലേക്ക്‌ െകാണ്ട് പോകും വഴിയാണ് മരണം
സംഭവിച്ചത്. മരണ വിവരം അറിഞ്ഞ സൂര്യ ആരാധകന്റെ വീട്ടിലെത്തി ചിത്രത്തില്‍ പുഷ്പാര്‍ച്ചന
നടത്തി. അരമണിക്കൂറോളം താരം വീട്ടില്‍ ചെലവഴിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/suryaNamakkal.jpg?
resize=1280%2C776&ssl=1)

ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നല്‍കിയാണ്
താരം മടങ്ങിയത്. ഒപ്പം കുടുംബത്തിന്റെ ഏത് ആവശ്യത്തിനും ഒപ്പം വേണമെന്ന് തന്റെ ആരാധക
കൂട്ടായ്മയിലെ മറ്റ് അംഗങ്ങളോടും സൂര്യ അഭ്യര്‍ഥിച്ചു.

> Suriya Sivakumar Anna[#namakkal](https://twitter.com/hashtag/namakkal?src=hash&ref_src=twsrc%5Etfw)
> 
> Anna paid his last respect Namakkal District Treasurer Jagadeesh,who died in an
> accedent a few days ago💔 our deepest condolences. [@Suriya_offl](https://twitter.com/Suriya_offl?ref_src=twsrc%5Etfw)
> [#Suriya](https://twitter.com/hashtag/Suriya?src=hash&ref_src=twsrc%5Etfw) [#EtharkkumThunindhavan](https://twitter.com/hashtag/EtharkkumThunindhavan?src=hash&ref_src=twsrc%5Etfw)
> [#VaadiVaasal](https://twitter.com/hashtag/VaadiVaasal?src=hash&ref_src=twsrc%5Etfw)
> [#suriyafans](https://twitter.com/hashtag/suriyafans?src=hash&ref_src=twsrc%5Etfw)
> [#suriyaism](https://twitter.com/hashtag/suriyaism?src=hash&ref_src=twsrc%5Etfw)
> [#Suriya41](https://twitter.com/hashtag/Suriya41?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/c9UI5KZTpF](https://t.co/c9UI5KZTpF)
> — SalemSFC Women's UNIT (@SalemwomensUnit) [May 29, 2022](https://twitter.com/SalemwomensUnit/status/1530963480983240704?ref_src=twsrc%5Etfw)

എതിര്‍ക്കും തുന്തിന്തവന്‍ ആണ് സൂര്യയുടേതായി ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ
ചിത്രം. കമല്‍ഹാസന്‍ ചിത്രം വിക്രമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
ജൂണ്‍ മൂന്നിന് വിക്രം തീയേറ്ററുകളിലെത്തും.
