# വിവാഹം കഴിഞ്ഞിട്ടില്ല! ഗര്‍ഭം ധരിക്കുന്നില്ല! അമ്മയാവാന്‍ ഒരുങ്ങി നടി സ്വര ഭാസ്‌കര്‍

- Link: https://ml.b4blaze.com/film-news/swara-bhaskar-about-adoption
- Published: 2021-11-26T19:08:19+05:30
- Author: Rahul

ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് സ്വര ഭാസ്‌കര്‍. രാജ്യത്ത് നടക്കുന്ന സാമൂഹിക
വിഷയങ്ങളില്‍ എല്ലാം തന്നെ അഭിപ്രായം പറയുന്ന താരം ഇപ്പോഴിതാ ഒരു അമ്മയാവാന്‍ ഉള്ള 
തയ്യാറെടുപ്പിലാണ്. സ്വര വിവാഹിതയല്ല, ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശവുമില്ല പിന്നെ എങ്ങനെ
അമ്മയാകും എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി സ്വര ഭാസ്‌കര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/pic-12-300x225.jpg?
resize=696%2C522&ssl=1)

ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ് താരം ആരാധകരെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു എന്നാണ് നടി സ്വര ഭാസ്‌കര്‍ അറിയിച്ചിരിക്കുന്നത്.
അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള
കാമ്പയിനില്‍ സജീവ സാന്നിദ്ധ്യമാണ് നടി ഇത്തരത്തിലൊരു തീരുമാനം എടുത്തതില്‍ നിരവധിപ്പേരാണ്
അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ദത്തെടുക്കലിനായി അവര്‍ സെന്‍ട്രല്‍ അഡോപ്ഷന്‍
റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു. നിലവില്‍ കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള
വെയ്റ്റിങ് ലിസ്റ്റിലാണ് താരമുള്ളത്. ദത്തെടുക്കലിനെ കുറിച്ച് സ്വരയുടെ വാക്കുകള്‍ 
ഇങ്ങനെ… എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ 
ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍
വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത
ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും
ചെയ്തു,’ സ്വര ഭാസ്‌കര്‍ പറഞ്ഞു. ‘സെന്‍ഡ്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറ്റിയിലെ ഉദ്യോഗസ്ഥരുമായി
ഞാന്‍ സംസാരിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/1578065530-8783-
300x224.jpg?resize=696%2C520&ssl=1)

നടപടി ക്രമങ്ങള്‍ മനസിലാക്കി തരുന്നതില്‍ അവര്‍ എന്നെ ഒരുപാട് സഹായിച്ചു. എന്റെ മാതാപിതാക്കളോടും
ഞാന്‍ സംസാരിച്ചു. ഒടുവില്‍ അവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകദേശം എല്ലാ നടപടിക്രമങ്ങളും
ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എനിക്കറിയാം ദത്തെടുക്കല്‍ പ്രക്രിയ നീണ്ട് പോകുന്ന
ഒന്നാണെന്ന്. മൂന്ന് വര്‍ഷം വരെ സമയമെടുത്തേക്കാം. എന്നാല്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല,’
അവര്‍ കൂട്ടിച്ചേര്‍ത്തു.

 
