# നടി സ്വര ഭാസ്‌കറിന് വധഭീഷണി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

- Link: https://ml.b4blaze.com/film-news/swara-bhaskar-receives-death-threat
- Published: 2022-06-29T21:40:09+05:30
- Author: Gargi

ബോളിവുഡ് നടി സ്വര ഭാസ്‌കറിന് അജ്ഞാത വധഭീഷണി കത്ത്. മുംബൈയിലെ വെര്‍സോവയിലുള്ള വസതിയിലേക്കാണ്
കത്ത് ലഭിച്ചത്. ഉടന്‍ തന്നെ നടി കത്തുമായി വെര്‍സോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി 
നല്‍കി. കത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/co1v0bn8_swara-bhaskar-
_625x300_07_June_22.jpg?resize=650%2C400&ssl=1)

ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍, അജ്ഞാതരായ ആളുകള്‍ക്കെതിരെ
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്
വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/swara-bhaskar.jpg?
resize=1200%2C667&ssl=1)

വീര്‍ സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കള്‍ സഹിക്കില്ലെന്നും ഹിന്ദിയില്‍
എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നതായി പൊലീസ് പറഞ്ഞു. അജ്ഞാതനെതിരെ ജാമ്യമില്ലാ വകുപ്പ്
പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.
