# രാത്രിയില്‍ താന്‍ രഹസ്യമായി ഒരു സാധനം കുടിക്കുന്നുണ്ട്, എനര്‍ജിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക

- Link: https://ml.b4blaze.com/film-news/swasika-about-her-energy-drink
- Published: 2022-01-25T20:43:25+05:30
- Author: Gargi

നര്‍ത്തകിയും അഭിനേത്രിയുമായ നടി സ്വാസികയെ എപ്പോഴും വളരെ ഊര്‍ജസ്വലതയോടുകൂടിയാണ് കാണാറ്.
സ്വാസികയ്ക്ക് എങ്ങനെയാണ് ഇത്രയധികം എനര്‍ജിയെന്ന് സഹപ്രവര്‍ത്തകര്‍ക്കിടയിലും സംശയമുണ്ട്.
അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാര്‍പെറ്റില്‍ അതിഥികളായെത്തിയ നിയാസും
മീരയും ഈ ചോദ്യം നടിയോട് ചോദിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/86986741-300x225.
jpg?resize=536%2C402&ssl=1)

ചിരിയായിരുന്നു അതിനുള്ള സ്വാസികയുടെ ആദ്യത്തെ മറുപടി. എനര്‍ജ്ജി നിലനിര്‍ത്താന്‍ വേണ്ടി
രാത്രിയില്‍ ഒരു പ്രത്യേക സാധനം കുടിയ്ക്കുന്നുണ്ട് എന്ന് പിന്നീട് തമാശയില്‍ സ്വാസിക
പറഞ്ഞു. റെഡ് കാര്‍പെറ്റ് എന്ന ഷോയുടെ അവതാരികയാണ് സ്വാസിക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/16tvmswasika-169x300.
jpeg?resize=424%2C753&ssl=1)

സീരിയലിന്റെ ഷൂട്ട് പതിനൊന്ന് – പന്ത്രണ്ട് മണിവരെ നീണ്ടാലും സ്വാസിക ഫുള്‍ എനര്‍ജ്ജിയില്‍
തന്നെയായിരിക്കും. അത് കഴിഞ്ഞ് യൂട്യൂബ് ചാനലിന് വേണ്ടിയുള്ള സാധനങ്ങള്‍ ഷൂട്ട് ചെയ്യാന്‍
പോവും. രണ്ട് മണിവരെ ഒക്കെ ആ ഷൂട്ട് നീണ്ടാലും രാവിലെ ഏഴ് മണിയാവുമ്പോഴേക്കും സ്വാസിക
സെറ്റിലെത്തും. ഇതെങ്ങനെ സാധിക്കുന്നു എന്നതായിരുന്നു നിയാസിന്റെ ചോദ്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/jpg-300x225.jpeg?
resize=536%2C402&ssl=1)

സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, മ്യൂസിക് ആല്‍ബം, അവതാരിക
തുടങ്ങി എല്ലാ മേഖലകളിലും സജീവമായ സ്വാസിക യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലും തന്റെ
വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 
