# നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിയ്ക്ക് നന്ദി: സ്വാസിക!

- Link: https://ml.b4blaze.com/film-news/swasika-about-malikappuram-move
- Published: 2023-01-09T09:31:02+05:30
- Author: Ajay

ബോക്‌സ് ഓഫിസിൽ വൻ ഹിറ്റായി മാറുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’
എന്ന ചിത്രം. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. പ്രേക്ഷകരുടെയും
നിരൂപകരുടെയും പ്രശംസകൾ നേടി നിറഞ്ഞ സദസ്സിൽ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്..
ഇപ്പോഴിതാ മാളികപ്പുറം സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നട സ്വാസിക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/unni-mukunda.jpg?
resize=696%2C364&ssl=1)

മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ
വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നതെന്നുും എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല,
എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ലെന്നും
നടി പറഞ്ഞു.

 അതേ സമയം നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്
ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദിയെന്നും
ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദിയെന്നുമാണ്
സ്വാസിക പറഞ്ഞത്. മാളികപ്പുറം ഡിസംബർ 30ന് പ്രദർശനത്തിനെത്തിയ സിനിമയാണ്. അഭിലാഷ് പിള്ളയാണ്
മാളികപ്പുറത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു
കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ്
പ്രധാന കഥാപാത്രങ്ങൾ.

സ്വാസികയുടെ എഫ്ബി പോസ്റ്റ് ചുവടെ കൊടുക്കുന്നു
