# ‘പെണ്ണ് കാണലൊന്നും ഇല്ല, എത്രയും വേ​ഗം വിവാഹം നടക്കണമെന്നാണ് ആഗ്രഹം’; ലിംവിംഗ് ടുഗേദറിനില്ലെന്ന് സ്വാസിക

- Link: https://ml.b4blaze.com/film-news/swasika-about-marriage-3
- Published: 2024-01-14T18:55:10+05:30
- Author: Ajay

മിനിസ്ക്രീനിലൂടെ എത്തി ശക്തമായ കഥാപാത്രങ്ങളോടെ സിനിമയിലും തിളങ്ങിയ താരമാണ് സ്വാസിക.
വിമർശനങ്ങൾക്കും ട്രോളുകൾക്കും കൃത്യമായി മറുപടി കൊടുത്ത് സ്വാസിക വാർത്തകളിൽ നിറയാറുണ്ട്.
തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ ഒട്ടും മടിയില്ലാത്ത താരമാണ് സ്വാസിക. ഭർത്താവ് കുറച്ച്
ഡോമിനേറ്റിംഗ് (ആധിപത്യം) ആയിരിക്കണമെന്ന് സ്വാസിക കുറച്ച് നാൾ മുമ്പ് പറഞ്ഞത് വിവാദമായിരുന്നു.
ഭർത്താവ് സ്വാതന്ത്ര്യം നിഷേധിച്ചാലും തനിക്ക് വിഷമമില്ലെന്നാണ് അന്ന് സ്വാസിക പറഞ്ഞത്.
ഇപ്പോൾ വിവാഹത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/swasika1.jpg?resize
=897%2C588&ssl=1)

‘വിവാഹം എന്തായാലും കഴിക്കണമല്ലോ. എനിക്ക് വിവാ​ഹം കഴിക്കണമെന്ന് ഭയങ്കര നിർബന്ധമാണ്.
എന്റെ കൂടെ ഒരാൾ വേണമെന്നത് ഭയങ്കര ഇഷ്ടമാണ്. ഒരിക്കലും വിവാഹത്തെ എതിർക്കുന്ന, പേടിക്കുന്ന
ആളല്ല. സുഹൃത്തുക്കൾക്ക് പേടിയാണ് എന്നൊക്കെ പറയാറുണ്ട്. എന്നാൽ ഞാൻ അങ്ങനെയല്ല. എത്രയും
വേ​ഗം വിവാഹം നടക്കണമെന്നാണ് ആഗ്രഹം. അതിന്റെ കാര്യങ്ങൾ നടക്കുന്നുണ്ട്. പെണ്ണ് കാണലൊന്നും
ഇല്ല. അറേഞ്ച്ഡ് മാരേജും അല്ല. ലവ് മാരേജ് ആയിരിക്കും.

ലിംവിംഗ് ടുഗേദറിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അച്ഛനും അമ്മയും വിവാഹം കഴിച്ചപോലെ
ട്രെഡിഷണൽ ആയിരിക്കണമെന്നാണ് ആ​ഗ്രഹം. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്.
രാത്രിയിൽ ആയിരിക്കും വിവാഹം കഴിക്കുക. ചെക്കൻ അക്കരെയായിരിക്കും. അവർ പുഴകടന്ന് ചെല്ലുന്നു,
ആ നേരം അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരിക്കുന്നു. ഇപ്പോൾ ആ വിവാഹ രീതിയില്ല. 
എനിക്കും അതാണ് ആ​ഗ്രഹം. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. തോണി തുഴഞ്ഞങ്ങനെ. ഇതൊന്നും
നടക്കുമോന്ന അറിയില്ല’, സ്വാസിക പറഞ്ഞു.
