# ഡബ്ള്യുസിസി എന്തിനാണ്, പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞുടെയെന്ന് സ്വാസിക

- Link: https://ml.b4blaze.com/film-news/swasika-about-wcc
- Published: 2022-12-07T13:15:46+05:30
- Author: Ajay

മലയാളികളുടെ പ്രിയതാരമാണ് നടി സ്വാസിക .ഇപ്പോഴിതാ സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കുന്ന
സ്ഥലമാണ് സിനിമ മേഖലയാണെന്ന് പറയുകയാണ് സ്വാസിക . കൂടാതെ ഡബ്ല്യുസിസിയുടെ ആവശ്യം ഇല്ലെന്നും
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/swasika-3.jpg?resize
=1280%2C720&ssl=1)

സിനിമാമേഖലയിൽ ഡബ്ല്യുസിസി എന്ന സംഘടനയുടെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നും
നമ്മുടെ ഉള്ളിൽ നിന്നാണ് എതിർക്കാനുള്ള ധൈര്യം വരേണ്ടതെന്നും താരം പറഞ്ഞു. കൂടാതെ ഡബ്ല്യുസിസിയിൽ
മാത്രമല്ല മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മൾ ഒരു പരാതി കൊടുത്താൽ ഉടനെ തന്നെ നീതി
കിട്ടുന്നോണ്ടോയെന്നും സ്വാസിക ചോദിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/swasika11.jpg?resize
=1280%2C720&ssl=1)

പിന്നെ ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പരാതി പറയുന്നത്, പാലീസ് സ്റ്റേഷനിലോ
വനിതാ കമ്മീഷനിലോ പോയി പരാതി പറഞ്ഞൂടേയെന്നും നടി ചോദിച്ചൂ, എന്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ
നോ പറയേണ്ടിടത്ത് നമ്മൾ നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് നിർബന്ധിച്ച് ഒന്നും
ചെയ്യില്ലെന്നും നടി വ്യക്തമാക്കി . കൂടാതെ നമ്മൾ ലോക്ക് ചെയ്‌തൊരു മുറി നമ്മൾ തന്നെ
തുറന്ന് കൊടുക്കാതെ ആരും അതിനുള്ളിലേക്ക് കടന്നുവരില്ലെന്നും ഒരാൾ നമ്മളെ ഫോർസ്ഫുള്ളി
റൂമിലേക്ക് വലിച്ച് കയറ്റി റേപ്പ് ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലയെന്നുമാണ് സ്വാസിക
പറഞ്ഞത്‌
