# മലൈക്കോട്ടൈ വാലിബനെ വാനോളം പുകഴ്ത്തി നടി സ്വാസിക!!

- Link: https://ml.b4blaze.com/film-news/swasika-appreciates-malaikotta-vaaliban-movie
- Published: 2024-02-02T22:57:47+05:30
- Author: Anu

ആരാധകലോകം കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്.
തിയ്യേറ്ററില്‍ രണ്ടാഴ്ചയായി മികച്ച പ്രേക്ഷകാഭിപ്രായത്തോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്.
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രത്തിനായി വന്‍
പ്രതീക്ഷയോടെയാണ് ആരാധകലോകം കാത്തിരുന്നത്.

ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് നടി സ്വാസിക. ചിത്രത്തിന്റെ
രണ്ടാം ഭാഗം വരാനായി ഒരു സിനിമ പ്രേമി എന്ന നിലയില്‍ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു.’
എന്നാണ് സ്വാസിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.
  സ്വാസികയുടെ പോസ്റ്റ് ഇതിനോടകം
തന്നെ വൈറലായിരിക്കുകയാണ്. ‘അദ്ഭുതം തന്നെ 63ാം വയസ്സില്‍ ഒരു മല്ലന്റെ റോള്‍ ഇത്ര 
വിശ്വാസതയോടെ ആയി ചെയ്യാന്‍ ലാലേട്ടന്‍ അല്ലാതെ വേറെ ആര്? ഇതുവരെ കാണാത്ത ലോകത്ത് കൂട്ടികൊണ്ട്
പോവാന്‍ ലിജോ ചേട്ടന്‍ അല്ലാതെ വേറെ ആര്? കണ്ടു കഴിഞ്ഞ് ഇതുപോലെ ഒരു അതിഗംഭീര എക്സ്പീരിയന്‍സ്
ലഭിച്ച ചിത്രങ്ങള്‍ ചുരുക്കം. രണ്ടാം ഭാഗം വരാനായി ഒരു സിനിമ പ്രേമി എന്ന നിലയില്‍ 
ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു.’ എന്നാണ് സ്വാസിക ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.
നിരവധി പ്രേക്ഷക പിന്തുണയുള്ള നടിയാണ് സ്വാസിക. ബെസ്റ്റ് ക്യാരക്ടര്‍ ആക്ട്രസിനുള്ള
കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് 2020 വാസന്തി എന്ന ചിത്രത്തിന് നേടിയിരുന്നു. അലന്‍സിയര്‍നൊപ്പമുള്ള
ചതുരം എന്ന ചിത്രം നിരവധി പ്രേക്ഷകരെ സ്വാസികയ്ക്ക് നേടി കൊടുത്തു. സ്വാസിക വിജയ്- 
പ്രേം ജെ ക്കബ് വിവാഹം ഇപ്പോള്‍ സോഷ്യലിടത്ത് നിറയുന്നത്. താരവിവാഹത്തിന്റെ വിശേഷങ്ങള്‍
നടക്കുന്നതിനിടയിലാണ് സ്വാ സിക മോഹന്‍ലാലിന് അഭിനന്ദനങ്ങള്‍ അറിയിച്ചെത്തിയത്. ജനുവരിയിലായിരുന്നു
താരത്തിന്റെ വിവാഹം.
