# ‘രണ്ട് പടവും കൂടെ കഴിഞ്ഞാല്‍ പിന്നെ ഫീല്‍ഡ് ഔട്ട് ആണ്’ കമന്റിട്ടയാള്‍ക്ക് സ്വാസികയുടെ മറുപടി

- Link: https://ml.b4blaze.com/film-news/swasika-comment-viral-on-social-media
- Published: 2023-02-24T16:14:54+05:30
- Author: Gargi

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സ്വാസിക.
അഭിനേത്രിയായും അവതാരികയായും തിളങ്ങുന്ന താരത്തിന് ഇതിനോടകം തന്നെ തന്റേതായ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. കുറച്ച് ദിവസങ്ങളായി കളരിപ്പയറ്റ് അഭ്യസിക്കുന്ന
ഫോട്ടോസും വീഡിയോസും സ്വാസിക പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ഈ പോസ്റ്റിന് താഴെ വന്ന
നെഗറ്റീവ് കമന്റിന് സ്വാസിക നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ‘ഇനി രണ്ട് പടവും 
കൂടി കഴിഞ്ഞാല്‍ ഫീല്‍ഡ് ഔട്ട് ആണ് . കൂടുതല്‍ അഭ്യാസം ഒന്നും വേണ്ട, പിന്നെ വീട്ടില്‍
തന്നെ അടങ്ങി ഇരിക്കാം..”, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ‘ വീട്ടില്‍ ഇരിക്കുമ്പോള്‍
ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാന്‍ താന്‍ തയ്യാറാണ് ‘, എന്നാണ്
സ്വാസിക നല്‍കിയ മറുപടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/swasika3.jpeg?resize
=1080%2C731&ssl=1)

താരം ഏറ്റവും ഒടുവിലായി അഭിനയിച്ച സിദ്ദാര്‍ത്ഥ് ഭരതന്‍ ചിത്രം ചതുരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്റെയും ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ബാനറില്‍
ജോര്‍ജ് സാന്തിയാഗോയും വിനിതാ അജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വിനോയി തോമസും സിദ്ധാര്‍ഥ് ഭരതനും ചേര്‍ന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയത്.
ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ സ്വാസികക്ക് നേരിടേണ്ടി
വന്നു, അതിനെല്ലാം പ്രതികരിച്ചു മുന്‍പ് താരം എത്തുകയും ചെയ്യ്തിരുന്നു. ചതുരം എന്ന
ചിത്രത്തില്‍ അഭിനയിക്കാനുള്ള കാരണത്തെ കുറിച്ച് താരം പറഞ്ഞത് തനിക്കു ഒരുപാട് നാളുകള്‍ക്കു
ശേഷമാണ് ഇത്രയും ബോള്‍ഡായ ഒരു വേഷം കിട്ടുന്നത് എന്നാണ് സ്വാസിക പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/swas.jpg?resize=
800%2C457&ssl=1)
