# ഫോറെവര്‍…പ്രിയതമനൊപ്പം പ്രണയാര്‍ദ്ര ചിത്രങ്ങളുമായി സ്വാസിക

- Link: https://ml.b4blaze.com/film-news/swasika-new-pics-with-prem
- Published: 2024-02-01T20:07:57+05:30
- Author: Anu

മിനിസ്‌ക്രീനില്‍ നിന്നെത്തി സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് സ്വാസിക
വിജയ്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു താരത്തിന്റെ വിവാഹം. നടന്‍ പ്രേം ജേക്കബാണ് 
താരത്തിനെ വിവാഹം കഴിച്ചത്. താരവിവാഹത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
വമനോഹരമായ വിവാഹ ചിത്രങ്ങള്‍ക്കൊപ്പം വിശേഷങ്ങളും പങ്കുവച്ച് സ്വാസികയും ഇന്‍സ്റ്റഗ്രാമില്‍
സജീവമാണ്.
  ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.
വിവാഹ ശേഷം ഭര്‍ത്താവിന് ഒപ്പം സന്തോഷകരമായ സമയം ചെലവഴിക്കുകയാണ് താരം. ഞങ്ങള്‍ ഒരുമിച്ച്
ജീവിതം നയിക്കാന്‍ തീരുമാനിച്ചു എന്ന ക്യാപ്ഷനോടെയാണ് സ്വാസിക പ്രണയാര്‍ദ്ര ചിത്രങ്ങള്‍
പങ്കുവെച്ചത്. സ്വാസികയും പ്രേമും ഒരുമിച്ച് സീരിയല്‍ ചെയ്തിട്ടുണ്ട്. ആ പരിചയമാണ് 
പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. സ്വാസികയുടെ യഥാര്‍ത്ഥ പേര് പൂജ വിജയ്
എന്നാണ്.  കഴിഞ്ഞ ദിവസവും സ്വാസിക വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.തന്റെ ഭര്‍ത്താവ്
പ്രേമിനെ പോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം എന്നും താരം പറഞ്ഞിരുന്നു.
പ്രേമില്‍ നിന്ന് കല്യാണപ്പുടവ സ്വീകരിച്ച സ്വാസിക ഭര്‍ത്താവിന്റെ കാല്‍ തൊട്ടു വഴങ്ങി.
അത് കണ്ട് പ്രേമും പെട്ടന്ന് സ്വാസികയുടെ കാല്‍ തൊട്ടു വഴങ്ങുന്ന വീഡിയോയാണ് താരം പങ്കുച്ചിരുന്നത്.
വീഡിയോ വൈറലായി മാറിയിരുന്നു.
