# സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം !! വെളിപ്പെടുത്തലുമായി  സ്വാസിക

- Link: https://ml.b4blaze.com/film-news/swasika-says-about-unni-mukundan
- Published: 2020-03-16T14:37:54+05:30
- Author: Rahul

ടെലിവിഷൻ പരമ്പരയിലൂടെ  പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് സ്വാസിക. സ്വാസിക എന്ന
പേരിനേക്കാൾ സീത എന്ന പേരിലൂടെയാണ് താരത്തെ എല്ലാവര്ക്കും പരിചിതം. സീത എന്ന പാരമ്പരയിലൂടെയാണ്
താരം എല്ലാവര്ക്കും പരിചിത ആകുനത്. ഇപ്പോൾ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണ് 
എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

![swasika new rumour](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
swasika-new-rumour.jpg?resize=945%2C945&ssl=1)

മാമാങ്കം സിനിമ കണ്ടതിനു ശേഷം സ്വാസിക ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കു വെച്ചിരുന്നു
ആ പോസ്റ്റ് ആണ് ഇങ്ങനെ ഒരു ഗോസിപ്പ് ഉണ്ടാകാൻ കാരണമെന്നു സ്വാസിക പറയുന്നു. സ്വാസിക
ഇനി ഉണ്ണിമുകുന്ദന് സ്വന്തം എന്നു കണ്ടപ്പോള്‍ പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന്
അറിയാന്‍ വേണ്ടി തുറന്നു നോക്കി. ഉണ്ണിയുെട മാമാങ്കം സിനിമ കണ്ടിട്ട് ഞാന്‍ ഫെയ്‌സ്ബുക്കില്‍
ഒരു സാധാരണ രീതിയില്‍ ഒരു പോസ്റ്റിട്ടു. ഞങ്ങള്‍ മുമ്പ് ഒറീസ എന്ന ഒരു സിനിമയില്‍ ഒരുമിച്ച്
അഭിനയിച്ചിരുന്നു. അന്നു മുതല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.’

![swasika](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/swasika.jpg?
resize=960%2C958&ssl=1)

ഉണ്ണിയുടെ ആ സിനിമയ്ക്കുള്ള പ്രയത്നം കണ്ടപ്പോൾ എനിക്ക് ഉണ്ണിയെ ഒന്ന് പ്രശംസിക്കണം
എന്ന് തോന്നി അത് കൊണ്ടാണ് ഞാൻ ആ പോസ്റ്റ് ഇട്ടത്. എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു
അത്. Fell in love എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോടു തോന്നിയ സ്‌നേഹമാണ്
ഉദ്ദേശിച്ചത്. ഉണ്ണി അതിനൊരു മറുപടി പോസ്റ്റ് ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഇതാണ് അങ്ങനെയാരു
വാര്‍ത്തയായത്.’ മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നില്‍ സ്വാസിക പറഞ്ഞു.
