# എന്റെ ഹൃദയത്തിന്റെ രാജാവ്, എന്റെ പ്രണയം!! പ്രേമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സ്വാസിക

- Link: https://ml.b4blaze.com/film-news/swasika-vijay-birthday-wishes-to-prem
- Published: 2024-03-22T22:24:37+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള യുവനായികയാണ് സ്വാസിക. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ
താരമാണ്. മിനിസ്‌ക്രീനില്‍ നടിയായും അവതാരകയായും സിനിമയിലും താരം സജീവമാണ്. അടുത്തിടെയാണ്
താരം വിവാഹിതയായത്. നടന്‍ പ്രേം ജേക്കബാണ് സ്വാസികയെ വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞ് വലിയ ഇടവേളയൊന്നും താരമെടുത്തിരുന്നില്ല. ഷൂട്ടിംഗ് തിരക്കുകളിലേക്ക്
ഉടന്‍ മടങ്ങിയെത്തിയിരുന്നു. പ്രേമും സീരിയല്‍ വര്‍ക്കുകളില്‍ തിരക്കിലായിരുന്നു. ഇരുവരും
വിവാഹ ശേഷമുള്ള ചിത്രങ്ങളെല്ലാം പങ്കുവച്ചിരുന്നു.
  ഇപ്പോഴിതാ വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ
ആദ്യ പിറന്നാള്‍ ആഘോഷമാക്കിയ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രേമിനൊപ്പമുള്ള
ഹൃദ്യമായ ഫോട്ടോകള്‍ പങ്കുവച്ച് പ്രേമിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട് താരം.  ‘എന്റെ
ഹൃദയത്തിന്റെ രാജാവിന്, എന്റെ സ്വപ്നങ്ങളുടെ മനുഷ്യന്, എന്റെ ജീവിതത്തിന്റെ പ്രണയത്തിന്
ജന്മദിനാശംസകള്‍’, എന്നാണ് സ്വാസിക കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന്
പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നത്.
