# നടി സ്വാസിക വിവാഹിതയാകുന്നു ; വരൻ സീരിയൽ താരം

- Link: https://ml.b4blaze.com/film-news/swasika-vijay-getting-married
- Published: 2024-01-16T15:16:32+05:30
- Author: Sreekumar

ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും   ഒരുപോലെ സാന്നിധ്യം അറിയിച്ച് നടിയാണ് സ്വാസിക
വിജയ്.  ഈയടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍   തന്റെ വിവാഹത്തെക്കുറിച്ച് സ്വാസിക സംസാരിച്ചിരുന്നു.
ഇപ്പോഴിതാ ഇതിനു പിന്നാലെ സ്വാസിക വിവാഹിതയാകാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് പുറത്ത്
വരുന്നത്. നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരന്‍. നിരവധി ടെലിവിഷന്‍ 
പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള പ്രേം മോഡലിംഗിലും സജീവമാണ്. മലയാളത്തിന് പുറമെ തമിഴ്
പരമ്പരകളിലും പ്രേം ജേക്കബ് അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും പ്രണയ വിവാഹമാണന്നാണ് 
റിപോർട്ടുകൾ . ജനുവരി 26ന് തിരുവനന്തപുരത്ത് വച്ചായിരിക്കും വിവാഹം നടക്കുക. പിന്നാലെ
27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും ഒരുക്കും. സ്വാസികയും പ്രേമും നേരത്തെ
മനം പോലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ പരിചയമാണ് പ്രണയത്തിലേക്ക്
എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/swasika6.jpg?resize
=798%2C483&ssl=1)

നേരത്തെ സ്വാസികയും പ്രേമും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി
മാറിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. സ്വാസിക മൂവാറ്റുപുഴ സ്വദേശിയും. വിവാഹത്തെക്കുറിച്ചുള്ള
സ്വാസികയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായി മാറിയിരുന്നു. തനിക്ക് വിവാഹം കഴിച്ച്
ജീവിക്കാനാണ് ആഗ്രഹമെന്ന് സ്വാസിക പറഞ്ഞിരുന്നു. കല്യാണം എന്തായാലും കഴിക്കണം. എനിക്കതില്‍
നിര്‍ബന്ധമുണ്ട്. കല്യാണം കഴിക്കാന്‍ ഭയങ്കര ഇഷ്ടമാണെന്നും  നടി  പറഞ്ഞിരുന്നു. കൂടെ
എന്റെയാെരാള്‍ വേണം. കല്യാണത്തെ എതിര്‍ക്കുകയോ പേടിക്കുകയോ ചെയ്യുന്ന ആളല്ല താനെന്നും
താരം പറയുനു . തന്റെ കല്യാണത്തിന്റെ കാര്യങ്ങള്‍ നടക്കുന്നുണ്ട്.  തന്റേത്അ റേഞ്ച്ഡ്
മാര്യേജ് അല്ല. ലവ് മാര്യേജ് ആണെ സ്വാസിക വ്യക്തമാക്കി. അതേസമയം തനിക്ക് ലിവിംഗ് ടുഗെദറിനോട്
താല്‍പര്യമില്ലെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു. എനിക്ക് എന്റെ അച്ഛനും അമ്മയും
കല്യാണം കഴിച്ചത് പോലെ തന്നെ ചെയ്യണമെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു. എന്റെ അമ്മൂമ്മ
കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രി കാലങ്ങളിലായിരിക്കും. ചെക്കന്‍ അക്കരെയായിരിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/swasika7.jpg?resize
=600%2C338&ssl=1)

അപ്പൂപ്പന്‍ പുഴ കടന്ന് വരുമ്പോള്‍ അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരുന്നു. പണ്ട്
നായര്‍ തറവാടുകളില്‍ അങ്ങനെയാണ് വിവാഹം നടന്നിരുന്നത്. ഇപ്പോള്‍ അങ്ങനെ വിവാഹമില്ലെന്നും
സ്വാസിക പറഞ്ഞിരുന്നു. ഈ രീതിയില്‍ വിവാഹം ചെയ്യാന്‍ തനിക്ക് ആഗഹമുണ്ടെന്നും സ്വാസിക
തുറന്നു പറഞ്ഞിരുന്നു. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. വിവാഹം കഴിഞ്ഞാലും അഭിനയിക്കാന്‍
താല്‍പര്യമുണ്ട്. പക്ഷെ ആളുകള്‍ ഇനി വിളിക്കുമോ ഇല്ലയോ എന്നത് അറിയില്ലെന്നും സ്വാസിക
പറഞ്ഞിരുന്നു. പിന്നാലെയാണ് താരത്തിന്റെ വിവാഹ വാര്‍ത്തയും പുറത്ത് വരുന്നത്. വിവേകാനന്ദന്‍
വൈറലാണ്ആണ് സ്വാസികയുടെ പുതിയ സിനിമ. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ നായകന്‍. കമല്‍
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസികയ്ക്ക് പുറമെ ഗ്രേസ് ആന്റണിയും
നായികയായെത്തുന്നു. മലയാള ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ   ഹൃതിക്റോ ഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി
സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്.
