# ‘ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’; സ്വാസികയ്ക്കും പ്രേമിനും മനം പോലെ മാം​ഗല്യം, സുരേഷ് ​ഗോപിയടക്കം താരങ്ങളെത്തി

- Link: https://ml.b4blaze.com/film-news/swasika-vijay-got-married
- Published: 2024-01-24T22:11:32+05:30
- Author: Ajay

നടിയും അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. അഭിനേതാവും മോഡലുമായ പ്രേം ജേക്കബ് 
ആണ് വരൻ. ‘ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച് സ്വാസിക തന്നെയാണ്
വിവാഹ വാർത്ത അറിയിച്ചത്. ബീച്ച് വെഡ്ഡിം​ഗിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ്
പങ്കെടുത്തത്. സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണൻ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി
നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

മിനിസ്ക്രീനിലൂടെ എത്തി ശക്തമായ കഥാപാത്രങ്ങളോടെ സിനിമയിലും തിളങ്ങിയ താരമാണ് സ്വാസിക.
പ്രേമും സ്വാസികയും ആദ്യം കണ്ടുമുട്ടുന്നത് സീരിയിൽ സെറ്റിലാണ്. പ്രേമിന്റെ ശബ്‍ദം 
ഒരുപാട് ഇഷ്ടപ്പെട്ടു. ഒരിക്കൽ ഒരു റൊമാന്റിംഗ് രംഗത്തിനിടെ നമുക്ക് കല്യാണം കഴിച്ചാലോ
എന്ന് പ്രേമിനോട് ചോദിക്കുകയായിരുന്നുവെന്ന് സ്വാസിക നേരത്തെ പറഞ്ഞിരുന്നു. ധൈര്യത്തോടെ
ആ ഇഷ്‍ടം പറയാൻ എനിക്ക് മടിയായിരുന്നു. എന്നാൽ ഷെഡ്യൂൾ കഴിഞ്ഞ് തിരിച്ച് വരുന്ന സമയത്താണ്
തനിക്കൊരു സന്ദേശം കിട്ടുന്നത്. ജീവിതത്തിലേക്ക് വന്നതിന് നന്ദി എന്നാണ് പ്രേം അയച്ചത്.
പിന്നീട് ലൊക്കേഷനിൽ മനോഹരമായ റൊമാന്റിക് ദിനങ്ങൾ ആയിരുന്നുവെന്നും സ്വാസിക വെളിപ്പെടുത്തുകയായിരുന്നു.

>  
> View this post on Instagram
>  
> [A post shared by Swaswika (@swasikavj)](https://www.instagram.com/p/C2fJNw5P-V0/?utm_source=ig_embed&utm_campaign=loading)

വൈഗ എന്ന ഒരു തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ സ്വാസിക ആറാട്ട്, കുമാരി, ഉടയോൾ തുടങ്ങിയ
ചിത്രങ്ങൾക്ക് പുറമേ പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വർണ
കടുവ, കുട്ടനാടൻ മാർപാപ്പ, അറ്റ് വൺസ്, ഒറീസ്സ, സ്വർണ മത്സ്യങ്ങൾ, അയാളും ഞാനും തമ്മിൽ,
ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കൾ, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ
ബ്ലോഗ്, കുദാശ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പ്രേം ജേക്കബിനൊപ്പം മനംപോലെ
മാംഗല്യം എന്ന സീരിയലിലാണ് സ്വാസിക വേഷമിട്ടത്.
