# സ്വാസികയുടെ കാല്‍ തൊട്ട് വണങ്ങി പ്രേം!! ഇതുപോലുള്ള പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം-സ്വാസിക

- Link: https://ml.b4blaze.com/film-news/swasika-vijay-toching-post
- Published: 2024-01-31T19:40:12+05:30
- Author: Anu

മിനിസ്‌ക്രീനിലെ സീതയായെത്തി ആരാധകരെ സ്വന്തമാക്കി, കുറഞ്ഞ കാലം കൊണ്ട് തന്നെ സിനിമാ
ലോകത്ത് തന്റേതായ ഇടം കണ്ടെത്താനായ നടിയാണ് സ്വാസിക. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ
വിവാഹം. നടന്‍ പ്രേം ജേക്കബ്ബാണ് സ്വാസികയെ സ്വന്തമാക്കിയത്. ഏറെ നാളത്തെ പ്രണയത്തിന്
ശേഷമാണ് സ്വാസികയും പ്രേമും വിവാഹിതരായത്.

പ്രേമും അഭിനയത്തില്‍ സജീവമാണ്. സീരിയല്‍ സെറ്റിലെ പരിചയമാണ് താരവിവാഹത്തിലെത്തിയത്.
സിനിമാലോകത്ത് നിന്നും സീരിയല്‍ രംഗത്തുനിന്നും നവദമ്പതികളെ അനുഗ്രഹിക്കാന്‍ നിരവധി
പേരാണ് എത്തിയത്. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. ഇപ്പോഴിതാ
സ്വാസികയുടെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
  തന്റെ വിവാഹത്തിനിടെയുണ്ടായ മനോഹര
നിമിഷത്തിന്റെ വീഡിയോ ആണ് സ്വാസിക പങ്കുവെച്ചിരിക്കുന്നത്. എല്ലാ പെണ്‍കുട്ടികള്‍ക്കും
തന്റെ പ്രേമിനെ പോലെയുള്ള പങ്കാളിയെ കിട്ടണം എന്നു പറഞ്ഞാണ് താരം വീഡിയോ ഷെയര്‍ ചെയ്തത്.

വിവാഹ ചടങ്ങിനിടെ പ്രേം പുടവ കൊടുക്കുമ്പോള്‍, പുടവ സ്വീകരിച്ച് സ്വാസിക പ്രേമിന്റെ
കാല്‍ തൊട്ട് വണങ്ങുന്നുണ്ട്. പിന്നാലെ പ്രേമും സ്വാസികയുടെ കാല്‍ തൊട്ട് വണങ്ങുകയായിരുന്നു.
സ്വാസികയ്ക്കും വിവാഹത്തിനെത്തിയവരെയും ശരിയ്ക്കും അത്ഭുതപ്പെടുത്തിയ നിമിഷമായിരുന്നു
അത്.
  എന്റെ പ്രേമിനെ പോലെ ഒരു ആളെ എല്ലാ പെണ്‍കുട്ടികള്‍ക്കും ജീവിത പങ്കാളിയായി 
കിട്ടണം. എനിക്ക് ലഭിച്ച രത്‌നമാണ് പ്രേം എന്നാണ് വീഡിയോ പങ്കുവെച്ച് സ്വാസിക പറയുന്നത്.
നിരവധി പേരാണ് സ്വാസികയുടെ ഹൃദ്യമായ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ഭാര്യയെ തുല്യരായി
കാണുന്ന പങ്കാളിയെയാണ് സ്ത്രീകള്‍ കൊതിക്കുന്നത് എന്നൊക്കെയാണ് കമന്റുകള്‍ നിറയുന്നത്.
