# ആറ് മാസത്തിലൊരിക്കല്‍ വിവാഹ മോചനം: തുറന്നുപറഞ്ഞ് ശ്വേതാ മേനോന്‍

- Link: https://ml.b4blaze.com/film-news/swetha-menon-about-divorce
- Published: 2022-03-19T19:51:43+05:30
- Author: Rahul

ആറ് മാസത്തില്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയ വിവാഹ മോചനം വാങ്ങി നല്‍കുന്നുണ്ടെന്ന് നടി
ശ്വേതാ മേനോന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ കുറിച്ച് പ്രചരിക്കുന്ന
ഗോസിപ്പുകളെ കുറിച്ച് താരം പ്രതികരിച്ചത്.

നടിയുടെ വാക്കുകളിലേയ്ക്ക്.: ആറ് മാസത്തിലൊരിക്കല്‍ സോഷ്യല്‍ മീഡിയ ഡിവോഴ്‌സ് വാങ്ങി
തരുന്നുണ്ട്. നല്ല തിരക്കുള്ള ആളാണ് ഞാന്‍. അതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്ത് തരുന്നത്.
പിന്നെ ഇങ്ങനെ കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമാണ്. അത് കേള്‍ക്കുന്നതും വാര്‍ത്തയാണല്ലോ.
അത്തരം ഒരു മേഖലയിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. നല്ല വാര്‍ത്ത മാത്രമേ വരുകയുള്ളൂ
എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.

ഇങ്ങനെ കേള്‍ക്കുന്നത് സത്യമാണോ എന്ന് എന്നോട് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാല്‍
പറയാറുമില്ല. അത്രേയുള്ളു. എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്ക് അപ്പുറം 
ഞാന്‍ സംസാരിക്കാറില്ല. എനിക്ക് അത് ഇഷ്ടമല്ല. ഞാന്‍ ഒരു സെലിബ്രിറ്റിയും സമൂഹത്തില്‍
പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളെന്ന ബോധ്യത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍
ഇതെല്ലാം കേള്‍ക്കേണ്ടിവരുമെന്ന സാമൂഹ്യ ബോധം എനിക്കുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെപ്പറ്റി
പറയുമ്പോഴാണ സങ്കടം വരിക’.
