# നടി താപ്സി പന്നുവിന് പ്രണയസാഫല്യം!!!

- Link: https://ml.b4blaze.com/film-news/taapsee-pannu-and-mathias-boe-are-married
- Published: 2024-03-25T21:19:21+05:30
- Author: Anu

ബോളിവുഡ് നടി താപ്സി പന്നുവിന് പ്രണയസാഫല്യം. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് താരത്തിനെ
ജീവിതസഖിയാക്കിയത്. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. സിഖ്-ക്രിസ്ത്യന്‍ ആചാര
പ്രകാരമായിരുന്നു വിവാഹം.
  രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു താരവിവാഹം നടന്നത്. അടുത്ത
ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. പത്ത് വര്‍ഷത്തോളമായി
താപ്‌സിയും മാതിയസ് ബോയും പ്രണയത്തിലാണ്. ഡാനിഷ് ബാഡ്മിന്റണ്‍ കോച്ചാണ് ഡാനിഷ്.  താപ്‌സിയുടെ
ആദ്യ ചിത്രം’ചാഷ്മേ ബദ്ദൂര്‍’ ചെയ്ത വര്‍ഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് താപ്സി
മുന്‍പ് വെളിപ്പെടുത്തിയിരുന്നു. രാജ്കുമാര്‍ ഹിരാനി ചിത്രം ഡങ്കിയാണ് താപ്സി പന്നുവിന്റേതായി
ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം. ഷാരൂഖ് ഖാനായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്.
