# രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടല്ലോ… വസ്ത്രം അഴിച്ചിടൂ!! നിന്റെ സഹോദരന്‍ അത് കണ്ട് അഭിമാനിക്കട്ടെ… നടി തപ്‌സിക്കെതിരെ വന്ന കമന്റ്!!

- Link: https://ml.b4blaze.com/film-news/taapsee-pannu-reaction-to-comment
- Published: 2022-01-03T15:05:13+05:30
- Author: Rahul

സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കും തനിക്ക് എതിരെ വരുന്ന അനാവശ്യ വിമര്‍ശനങ്ങള്‍ക്കും
ചുട്ട മറുപടി കൊടുക്കുന്ന അഭിനേത്രിയാണ് താപ്‌സി. വേറിട്ട വേഷങ്ങളാണ് എന്നും ബോളിവുഡ്
നടി തപ്സി പന്നു തിരഞ്ഞെടുക്കാറുള്ളത്. തപ്‌സി നായികയായി എത്തിയ ചിത്രമായിരുന്നു ജുഡുവ
2. ഈ ചിത്രത്തില്‍ താപ്‌സിയുടെ ബിക്കിനി രംഗം ഏറെ ചര്‍ച്ചയായിരുന്നു. പലരും നടിയ്‌ക്കെതിരെ
വിമര്‍ശനങ്ങളുമായി എത്തി. ഇപ്പോഴിതാ താരത്തിന് എതിരെ വന്ന ഒരു കമന്റും അതിന് താപ്‌സി
കൊടുത്ത മറുപടിയുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. താരത്തിന്റെ വസ്ത്ര ധാരണത്തെ കുറിച്ചായിരുന്നു
കമന്റ് .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Taapsee-Pannu-1200-
1-300x167.jpg?resize=925%2C515&ssl=1)

‘നിങ്ങളുടെ രാജ്യം അഭിപ്രായസ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഇത്
ധരിച്ചിരിക്കുന്നത്. അഴിച്ചു കളയൂ. നിന്റെ സഹോദരന്‍ അത് കണ്ട് അഭിമാനിക്കും” എന്നായിരുന്നു
കമന്റ്. എന്നാല്‍ തപ്‌സി അങ്ങനെ ഇയാളെ വെറുതെ വിടാന്‍ കൂട്ടാക്കിയില്ല. ”സോറി സഹോദരന്‍
ഇല്ല, അല്ലെങ്കില്‍ തീര്‍ച്ചയായും ചോദിച്ച് പറഞ്ഞേനെ. ഇപ്പോഴത്തേക്ക് സഹോദരിയുടെ മറുപടി
മതിയോ?” എന്നായിരുന്നു തപ്‌സിയുടെ മറുപടി. ഇതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
തന്റെ നിലപാടുകള്‍ മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുന്നത് കൊണ്ട് തന്നെ താരത്തിന്
വിമര്‍ശകരും ഏറെയാണ്. എന്നാല്‍ അനാവശ്യ വിമര്‍ശനങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ
താരം പ്രതികരിച്ച് രംഗത്ത് വരാറുണ്ട്.

 

 
