# പ്രേഷകരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് ഇത് വരെ അഭിനയിച്ചത്

- Link: https://ml.b4blaze.com/film-news/tamanna-about-acting
- Published: 2023-07-03T10:46:13+05:30
- Author: Devika

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് തമന്ന, നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു,
നിരവധി ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപെട്ടു, നിരവധി ആരാധകരാണ് തമന്നക്ക്
ഉള്ളത്, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും തമന്ന അഭിനയിച്ച് കഴിഞ്ഞു.
വളരെ പെട്ടന്ന് ആണ് തമന്ന തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇടയിൽ ഇടം നേടിയത്. ഇന്ന് 
വലിയ താരമൂല്യം ഉള്ള നായികയാണ് താരം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ആണ് താരം തിളങ്ങി
നിൽക്കുന്നത്. സിനിമയ്ക് പുറമെ വെബ് സീരീസുകളിലും താരം സജീവമാണ് ഇന്ന്. എന്നാൽ ഒരു 
വെബ് സീരീസിൽ തമന്ന ടോപ് ലെസ്സ് ആയി അഭിനയിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/tamanna1.jpg?resize
=823%2C615&ssl=1)

ഈ വിഷയത്തിൽ താരത്തിനെതിരെ വിമര്ശനങ്ങളും ഉയർന്നിരുന്നു. ഈ സീരിസിലെ താനേ തമന്നയുടെ
ചില ഇന്റിമേറ്റ് രംഗങ്ങളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ
ഈ മാറ്റാതെ കുറിച്ച് പറഞ്ഞിരിക്കുകയാണ് തമന്ന. താരതിന്റെ വാക്കുകൾ ഇങ്ങനെ, ഇത് വരെ 
ഞാൻ പ്രേഷകരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് അഭിനയിച്ചിരുന്നത്. ഞാൻ ചെയ്യുന്ന വേഷങ്ങൾ 
കുടുംബപ്രേക്ഷകർ സ്വീകരിക്കണമെന്ന് എനിക്ക് വലിയ നിർബന്ധം ആയിരുന്നു. അത് കൊണ്ട് തന്നെ
അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങൾ ആയിരുന്നു ഞാൻ തിരഞ്ഞെടുത്ത് കൊണ്ടിരുന്നത്.
എന്നാൽ ഇന്ന് അവരുടെ ഇഷ്ട്ടം മാറി. അത് കൊണ്ട് തന്നെ ഞാൻ എന്റെ അഭിനയ രീതിയിലും മാറ്റം
വരുത്തി.

![Tamannaah Bhatia (3)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
09/Tamannaah-Bhatia-3.jpg?resize=1440%2C1440&ssl=1)

കുടുംബത്തിനൊപ്പം സിനിമ കാണുമ്പോൾ ഇന്റിമേറ്റ് രംഗങ്ങൾ വരുമ്പോൾ അത് കാണാൻ ബുദ്ധിമുട്ട്
ഉള്ള ആൾ ആയിരുന്നു ഞാനും. അത് മാത്രമല്ല, അങ്ങനെയുള്ള രംഗങ്ങൾ അഭിനയിക്കുന്നതിനും ഞാൻ
കംഫർട്ട് അല്ലായിരുന്നു. എന്നാൽ ഇത് വരെ ഞാൻ ഒരു മിഥ്യ ധാരണയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ
ഞാൻ ആ മിഥ്യ ധാരണയിൽ നിന്ന് പുറത്ത് വന്നിരിക്കുകയാണ്. ഇന്റിമേറ്റ് രംഗങ്ങൾ ഒന്നും 
ചെയ്യരുത് എന്ന നിയമം അഭിനയ ജീവിതത്തിൽ കൊണ്ട് വന്ന ആൾ ആയിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ
കാലം മാറി, പ്രേഷകരുടെ ടേസ്റ്റും മാറി. അത് അനുസരിച്ചാണ് ഇപ്പോൾ ഞാനും മാറിയിരിക്കുന്നത്
എന്നാണ് തമന്ന പറയുന്നത്.
