# ദിലീപിനൊപ്പം അഭിനയിക്കാന്‍ പറ്റിയത് നല്ല അവസരം!! സ്വന്തം വീട്ടിലെ കുട്ടിയായാണ് തന്നെ കാണുന്നത്-തമന്ന

- Link: https://ml.b4blaze.com/film-news/tamanna-about-dileep
- Published: 2023-08-07T20:37:09+05:30
- Author: Anu

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള നായികയാണ് തമന്ന. ഹിറ്റ് നായിക ദിലീപ് ചിത്രത്തിലൂടെ
മലയാളത്തിലേക്കും എത്തുകയാണ്. ബാന്ദ്രയിലൂടെയാണ് തമന്നയുടെ മലയാള സിനിമാ എന്‍ട്രി. 
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തിന്റെ പൂജയ്‌ക്കെത്തിയ 
താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/IMG-20230807-WA00271-
300x157.jpg?resize=300%2C157&ssl=1)

കഴിഞ്ഞ ദിവസം താരം കൊല്ലത്ത് ഉദ്ഘാടനത്തിന് എത്തിയിരുന്നു. വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ
ഉദ്ഘാടത്തിന് എത്തിയതായിരുന്നു താരം. ചടങ്ങിനിടെ ഒരു ആരാധകന്‍ താരത്തിനോട് അതിര് വിട്ട്
പെരുമാറിയതിന്റെ വീഡിയോ വൈറലായിരുന്നു. ബാരിക്കേഡിന് മുകളിലൂടെ ആരാധകന്‍ താരത്തിന്റെ
മുന്നിലേക്ക് ചാടി വീണ് കൈ പിടിക്കുകയായിരുന്നു.
  എന്നാല്‍ അതിര് വിട്ട് പെരുമാറിയ
ആരാധകനോട് തമന്ന ചെയ്ത പ്രവൃത്തിയ്ക്ക് ആരാധകലോകം കൈയ്യടിച്ചിരുന്നു. സെക്യൂരിറ്റിക്കാര്‍
മാറ്റി നിര്‍ത്തിയപ്പോഴും ആരാധകന്റെ ആഗ്രഹം തമന്ന സഫലമാക്കി. ആരാധകനോടൊപ്പം സെല്‍ഫിയുമെടുത്താണ്
താരം ആരാധകനെ സാന്ത്വനിപ്പിച്ചത്.

ഇപ്പോഴിതാ നടന്‍ ദിലീപിനെ കുറിച്ച് തമന്ന വെളിപ്പെടുത്തിയിരിക്കുകയാണ്. ദീലിപ് വളരെ
ലളിതമായ ഒരാളാണ്. തന്നെ സ്വന്തം വീട്ടിലെ കുട്ടിയായാണ് ദിലീപ് കണ്ടതെന്നാണ് തമന്ന വെളിപ്പെടുത്തുന്നത്.
ദിലീപിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയത് നല്ല അവസരമായി കാണുന്നെന്നാണ് തമന്ന പറയുന്നത്.
കൊല്ലത്തെ ഉദ്ഘാടന വേദിയിലാണ് താരം നായകനെ കുറിച്ച് പറഞ്ഞത്.
