# നടി തമന്ന കോവിഡ് ബാധയില്‍ നിന്നും മുക്തയായി…..!! വീട്ടിലെത്തിയ താരത്തിന് വെൽകം പാർട്ടി നൽകി കുടുംബം

- Link: https://ml.b4blaze.com/film-news/tamannah-negative-in-covid-19
- Published: 2020-10-15T11:06:34+05:30
- Author: Rahul

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് തമന്ന, നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു,
നിരവധി ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപെട്ടു, നിരവധി ആരാധകരാണ് തമന്നക്ക്
ഉള്ളത്, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും തമന്ന അഭിനയിച്ച് കഴിഞ്ഞു,
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തമന്നക്ക് കൊറോണ പിടിപെട്ടതായി വാർത്തകൾ വന്നത്, ആദ്യം
തമന്നയുടെ മാതാപിതാക്കൾക്ക് ആയിരുന്നു കൊറോണ പിടിപെട്ടത്, പിന്നീട് താരത്തിനും രോഗം
ബാധിക്കുക ആയിരുന്നു.
 ⌊tamannah⌉ എന്നാല്‍ ഇപ്പോള്‍ രോഗത്തോട് പടവെട്ടി ജയിച്ച താരം
സ്വന്തം വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ കൊവിഡ് 
ബാധിതയായ നടി ഒരാഴ്ച ആശുപത്രിയിലുംപിന്നീട് സ്വന്തം ഫ്ലാറ്റിലുമായി ക്വാറന്റീനില്‍ 
തുടരുകയായിരുന്നു. ക്വാറന്റീന്‍ 14 ദിവസങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയാക്കി വീട്ടിലേക്ക്
സന്തോഷപൂര്‍വം മടങ്ങിയിരിക്കുകയാണ്. ഹൈദരാബാദില്‍ നിന്ന് വീട്ടിലേക്ക് സുഖം പ്രാപിച്ച
ശേഷം മടങ്ങുന്ന തമന്നയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. അതേസമയം
കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വീട്ടില്‍ തമന്നയെ സ്വീകരിക്കുന്ന വീഡിയോയായുമായാണ് നടി 
ഇപ്പോള്‍ എത്തിയിരിക്കുന്നത്. ⌊tamannah⌉ തമന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഹൈദരാബാദില്‍
ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് പിന്നീട്
തമന്ന തന്നെ തന്റെ സോഷ്യൽ മീഡിയിൽ തന്റെ അസുഖത്തെ കുറിച്ച് എഴുതിയിരുന്നു, തമന്നയുടെ
വാക്കുകൾ ഇങ്ങനെ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയെങ്കിലും കൊവിഡ് മുക്തയായിരുന്നില്ല
തമന്ന. ‘കഠിനമായ ഒരാഴ്ചയാണ് കടന്നുപോയത്. പക്ഷേ, താരതമ്യേന എനിക്ക് സുഖം തോന്നുന്നു.
ലോകമെമ്ബാടുമുള്ള നിരവധി ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ പ്രശ്നത്തില്‍ നിന്ന് ഞാന്‍
പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ്. ഇനിയുള്ള ദിനങ്ങള്‍ സെല്ഫ്
ഐസൊലേഷന്റെതാണ്’ എന്നാണ് താരം പങ്കുവെച്ചത്.
