# പില്ലോ ചലഞ്ചുമായി തെന്നിന്ത്യൻ നായിക തമന്ന….!!

- Link: https://ml.b4blaze.com/film-news/tamannah-pillow-challenge
- Published: 2020-04-27T15:39:10+05:30
- Author: Rahul

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ പില്ലോ ചലഞ്ചുകളുടെ ബഹളമാണ്, താര സുന്ദരികൾ മിക്കവാരും
ഇപ്പോൾ പില്ലോ ചലഞ്ചുമായി എത്തുന്നുണ്ട്, ലോക്ക് ഡൗൺ ആയതിനാൽ വ്യത്യസ്തമായ ചലഞ്ചുകൾ
കൊണ്ട് ആരാധകരെ ആവേശം കൊള്ളിക്കുവാനുള്ള താരങ്ങളുടെ ഈ പുറപ്പാടിനെ പ്രേക്ഷകർ ഏറ്റെടുത്ത്
കഴിഞ്ഞു, ഇതിനെ സപ്പോർട്ട് ചെയ്തും പ്രതിഷേധിച്ചും പ്രേക്ഷകർ എത്താറുണ്ട്, ഇപ്പോൾ പില്ലോ
ചലഞ്ചുമായി തെന്നിന്ത്യൻ താര സുന്ദരി തമന്ന എത്തിയിരിക്കുകയാണ്.

![tamannah](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/tamannah.
jpg?resize=477%2C599&ssl=1)

വെള്ള നിറത്തിലുള്ള പില്ലോയും മധ്യത്തില്‍ കറുപ്പ് നിറത്തിലുള്ള ഫാന്‍സി ബെല്‍റ്റും
ധരിച്ചാണ് തമന്ന എത്തിയിരിക്കുന്നത്. “ഡിജെ തലയിണയും എംസി പുതപ്പുമായി ഞാന്‍ ക്ലബ് 
ബെഡിലേക്ക്” എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ്
ചിത്രത്തിന് കമ്മെന്റുമായി എത്തിയിട്ടുള്ളത്, താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും 
പ്രേക്ഷകർ കമന്റ് ഇട്ടിട്ടുണ്ട്.

![tamannah pillow challenge](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/04/tamannah-pillow-challenge.jpg?resize=828%2C603&ssl=1)
