# കമല്‍ഹാസന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍

- Link: https://ml.b4blaze.com/film-news/tamil-actor-mohan-dies
- Published: 2023-08-04T15:18:11+05:30
- Author: Anu

കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അപൂര്‍വ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍
ദൂരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. 60 വയസ്സായിരുന്നു, തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പരന്‍കുണ്ഡം
പ്രദേശത്തെ തെരുവിലാണ് നടനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്‍ കുറച്ചുകാലമായി കടുത്ത
ദാരിദ്ര്യത്തിലായിരുന്നു എന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നു. വര്‍ഷങ്ങളായി
അദ്ദേഹം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
  
1980 കളിലെയും 1990 കളിലെയും സിനിമകളിലെയും തമിഴ് സിനിമയിലെ അവിഭാജ്യഘടകമായിരുന്നു 
മോഹന്‍. 1989ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന ചിത്രത്തില്‍
ഇരട്ട കഥാപാത്രങ്ങളില്‍ ഒരാളായ അപ്പുവിന്റെ (കമല്‍ഹാസന്‍) ഉറ്റ സുഹൃത്തിന്റെ വേഷം ചെയ്തത്
ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷം, ആര്യയെ നായകനാക്കി അത്ഭുത മനിതര്‍കള്‍, ബാലയുടെ നാന്‍
കടവുള്‍ എന്നിവയുള്‍പ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
ജൂലായ് 31-നാണ് ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാാണ് പോലീസില്‍
വിവരമറിയിച്ചത്. താരത്തെ തിരിച്ചറിയാന്‍ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നുവെന്നാണ്
റിപ്പോര്‍ട്ടുകള്‍ റിപ്പോര്‍ട്ടുകള്‍. അതേസമയം, മരണത്തില്‍ ദുരൂഹതയില്ല. ആരോഗ്യനില 
മോശമായതിനാല്‍ സ്വാഭാവിക മരണമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
