# ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു

- Link: https://ml.b4blaze.com/film-news/tamil-actor-siva-narayana-moorthy-dies
- Published: 2022-12-08T08:31:03+05:30
- Author: Anu

തമിഴ് സിനിമാലോകത്തെ ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. 
ബുധനാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. സംവിധായകനും നടനുമായ വിസുവിന്റെ
ആദ്യ ചിത്രം പൂന്തോട്ടത്തിലൂടെയാണ് ശിവ സിനിമാ അരങ്ങേറ്റം കുറിച്ചത്. തഞ്ചാവൂരിലെ പട്ടുകോട്ടൈയ്ക്ക്
അടുത്തുള്ള പൊന്നാവരന്‍കോട്ട സ്വദേശം.
  ശരീരപ്രകൃതിയും മുഖഭാവവും കൊണ്ട് പോലീസ്, ഗ്രാമീണ
കര്‍ഷകന്‍ തുടങ്ങിയ വേഷങ്ങളില്‍ അദ്ദഹം തിളങ്ങി..പ്രമുഖ ഹാസ്യതാരങ്ങളായ വിവേകിനും വടിവേലുവിനുമൊപ്പം
നിരവധി ഹാസ്യ രംഗങ്ങളില്‍ ശിവ നാരായണ മൂര്‍ത്തിയും വേഷമിട്ടിട്ടുണ്ട്.  200ല്‍ അധികം
സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമല്‍, അജിത് കുമാര്‍,
വിജയ് എന്നിവരുടെ ചിത്രങ്ങളിലും ഭാഗമായി. വിജയുടെ വേലായുധം, സൂര്യ നായകനായ ഉന്നൈ നിനൈത്ത്,
വിക്രം നായകനായി എത്തിയ സാമി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. സിനിമാ മേഖലയിലെ
നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.
