# തമിഴ് നടന്‍ വിശാലും നടി സായ് ധന്‍സികയും ഒന്നിക്കുന്നു. വിവാഹനിശ്ചയത്തിൻറെ ചിത്രം പങ്കുവെച്ച് താരം

- Link: https://ml.b4blaze.com/film-news/tamil-actor-vishal-and-actress-sai-dhanshika-are-coming-together-the-actor-shared-a-picture-from-their-engagement
- Published: 2025-08-29T17:12:56+05:30
- Author: Swathi S

തമിഴ് നടന്‍ വിശാലിന്റെയും നടി സായ് ധന്‍സികയുടെയും വിവാഹനിശ്ചയം കഴിഞ്ഞു.ഇരുവീട്ടുകാര്‍
മാത്രമടങ്ങുന്ന ഒരു സ്വകാര്യ ചടങ്ങായാണ് നിശ്ചയം നടത്തിയത്. വിവാഹനിശ്ചയത്തിൻറെ ചിത്രങ്ങൾ
താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 15 വർഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ്
ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്.

 വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ 
മേയില്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിശാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കബാലി,
പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക.
