# ജഗൻമോഹന്റെ കുടുംബത്തിലെ വിവാഹസത്കാരത്തിൽ ഒന്നിച്ച് തമിഴകത്തെ ‘ഹിറ്റ് ജോഡി’; വിജയ്ക്കൊപ്പം തൃഷയും!

- Link: https://ml.b4blaze.com/film-news/tamil-cinemas-hit-pair-together-at-a-wedding-reception-in-jagan-mohans-family-trisha-spotted-alongside-vijay
- Published: 2026-11-06T10:47:56+05:30
- Author: Soorya S

ആന്ധ്രപ്രദേശിലെ പ്രമുഖ രാഷ്ട്രീയനേതാവും വ്യവസായിയുമായ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ
വിവാഹസത്കാരത്തിൽ ഒന്നിച്ച് പങ്കെടുത്ത് തമിഴ് സിനിമാതാരങ്ങളായ വിജയും തൃഷയും. ചെന്നൈയിലെ
ലീലാ പാലസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് തമിഴകത്തെ ഈ ജനപ്രിയ ജോഡികൾ അതിഥികളായെത്തിയത്.
ചടങ്ങിൽ വധൂവരന്മാർക്ക് പൂച്ചെണ്ടുകൾ നൽകി ആശംസകൾ അറിയിച്ച ഇരുവരുടെയും ചിത്രങ്ങളും
വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്.

അനിൽ റെഡ്ഡിയുടെ മകൾ ശ്രേയയുടെയും ഉജ്വലിന്റെയും വിവാഹസത്കാരത്തിൽ വൈ.എസ്. ജഗൻ മോഹൻ
റെഡ്ഡി അടക്കമുള്ള പ്രമുഖ നേതാക്കൾക്കൊപ്പമാണ് വിജയും തൃഷയും ഫോട്ടോകൾക്ക് പോസ് ചെയ്തത്.
ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരന്റെ മകനായ അനിൽ റെഡ്ഡിയുടെ
കുടുംബച്ചടങ്ങിൽ വ്യാവസായിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തിരുന്നു. മൂന്ന്
ദിവസം നീണ്ടുനിൽക്കുന്ന ആഘോഷച്ചടങ്ങുകൾക്കിടയിൽ വിജയിയുടെയും തൃഷയുടെയും സാന്നിധ്യം
സിനിമാ പ്രേമികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.
