# ഈ കോംബോ പൊളിക്കും! വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ ഒന്നിക്കുന്നു

- Link: https://ml.b4blaze.com/film-news/tamil-new-movie
- Published: 2021-11-15T15:12:28+05:30
- Author: Rahul

തെന്നിന്ത്യയുടെ താരസുന്ദരിമാരും മക്കള്‍ സെല്‍വനും വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍
ഒന്നിക്കുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകര്‍. വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന
കാതുവാക്കുള രണ്ടു കാതല്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
വിട്ടിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/jpg-11-300x225.jpg?
resize=823%2C617&ssl=1)

വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റാംബോ
എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/nayanthara-affairs-
main-300x225.jpg?resize=771%2C578&ssl=1)

വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’. ആദ്യമായി സാമന്തയും,
നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കന്നു എന്നതാണ് ‘കാതുവാക്കുള രണ്ടു
കാതല്‍ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Samantha_3-300x225.
jpg?resize=840%2C630&ssl=1)

അണ്ണാത്തെയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് കൂടെ ഒരു ബോക്‌സ് ഓഫീസ് ഹിറ്റ് തീര്‍ത്താണ്
നയന്‍സിന്റെ ഈ സിനിമയിലേക്കുള്ള വരവ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരുന്ന
ചിത്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്‌ക്കേണ്ടി വരികയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/MAKKAL_SELVAN_Vijay_Sethupathi-
233x300.png?resize=1075%2C1384&ssl=1)

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് ഷൂട്ടിംഗ്
ആരംഭിക്കുകയായിരുന്നു. റിലീസ് തീയ്യതി പുറത്ത് വിട്ടിട്ടില്ല എങ്കിലും ഇതൊരു ഓ.ടി.ടി
റിലീസ് ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും ചിത്രത്തില്‍ ഒരു സൂപ്പര്‍ 
കോംബോ വന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

 
