# ‘അണ്ടെ സുന്ദരാനികി’ ടീമിന് നന്ദി അറിയിച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തന്‍വി റാം

- Link: https://ml.b4blaze.com/film-news/tanvi-ram-instagram-post-about-ante-sundaraniki
- Published: 2022-06-20T19:56:29+05:30
- Author: Gargi

സൗബിന്‍ പ്രധാന വേഷത്തിലെത്തിയ ‘അമ്പിളി’യിലൂടെ പ്രശസ്തയായ നടി തന്‍വി റാം, തന്റെ ഏറ്റവും
പുതിയ റിലീസായ ‘അണ്ടെ സുന്ദരനികി’ യിലൂടെ ഏറെ വൈകി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
നാനി, നസ്രിയ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിവേക് ആത്രേയ സംവിധാനം ചെയ്ത
ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ മുഴുവന്‍ ടീമിനും
നന്ദി അറിയിച്ചുകൊണ്ട് താരം ഒരു കുറിപ്പെഴുതിയിരിക്കുകയാണ്.

>  
> View this post on Instagram
>  
> [A post shared by Tanvi Ram (@tanviram)](https://www.instagram.com/p/CfAsuFUvEWd/?utm_source=ig_embed&utm_campaign=loading)

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം നന്ദി അറിയിച്ചത്. വലിയ പോസ്റ്റ് എന്ന് പറഞ്ഞാണ്
നടി തുടങ്ങുന്നത്. എല്ലാവര്‍ക്കും നന്ദി പറഞ്ഞുള്ള താരത്തിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/ante-sunraniki.jpg?
resize=620%2C450&ssl=1)

ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമായൊരുക്കുന്ന അണ്‍ടെ സുന്ദരാനികി മൈത്രി മൂവി
മേക്കേഴ്സാണ് നിര്‍മിക്കുന്നത്. വിവേക് സാഗറാണ് സംഗീത സംവിധാനം. രവിതേജ ഗിരിജാലയാണ്
എഡിറ്റര്‍. നികേത് ബൊമ്മി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
