# തൻവി റാം എന്നത് യഥാർത്ഥ പേരല്ല, ഒഫീഷ്യൽ നെയിം മറ്റൊന്നാണ്!

- Link: https://ml.b4blaze.com/film-news/tanvi-ram-is-not-real-name-but-official-name-is-something-else
- Published: 2023-02-14T11:02:44+05:30
- Author: Ajay

അമ്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് തൻവി റാം. ചചിത്രത്തിൽ
സൗബിൻ ഷാഹിറിന്റെ നായികയായിട്ടാണ് തൻവി റാം അഭിനയിച്ചത്. ഇന്ന് ലയാള സിനിമയിൽ സജീവമായികൊണ്ടിരിക്കുകയാണ്
താരം. ഏറ്റവും ഒടുവിൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു
തൻവി റാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/thnvv.jpg?resize
=1280%2C720&ssl=1)

ഇപ്പേഴിതാ തന്റെ യഥാർഥ പേര് തൻവി എന്നല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവനടി.
സിനിമയ്ക്ക് വേണ്ടിയാണ് താൻ തൻവി റാമെന്ന് പേര് സ്വീകരിച്ചതെന്നും താരം വ്യക്തമാക്കി.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൻവി റാം എന്നത് യഥാർത്ഥ പേരല്ലെന്ന് 
നടി വ്യക്തമാക്കിയിരിക്കുന്നത്.

 ‘ തന്റെ യാഥാർഥ പേര് മലയാളത്തിൽ ഉള്ള നടിമാരുടെ പേര് തന്നെയാണ്. ‘ശ്രുതി റാം’ എന്നാണ്
ശരിക്കുമുള്ള പേര്. തൻവി എന്നത് സിനിമയിലെ പേര് മാത്രമാണ്. കൂടാതെ മലയാള സിനിമയിൽ ഒരുപാട്
ശ്രുതിമാരുണ്ട്. എന്റെ പേരിനൊപ്പം മറ്റൊരു പേര് ചേർക്കുകയാണ് ചെയ്തത്. അല്ലാതെ പൂർണമായിട്ടും
താൻ പേര് മാറ്റിട്ടില്ല’ തൻവി റാം എങ്കിലും ചന്ദ്രികേ എന്ന സിനിമയുടെ പ്രൊമേഷൻ വേളയിലൽ
സിനിമഡാഡിയെന്ന് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
