# ‘നായകനേക്കാള്‍ ഇഷ്ടപ്പെട്ടത് മമ്മൂട്ടിയെ’; ഏജന്റ് ടീസര്‍ കണ്ട തെലുങ്ക് പേക്ഷകര്‍ക്ക് പറയാനുള്ളത്

- Link: https://ml.b4blaze.com/film-news/telung-audience-appreciating-mammooty-for-the-perfomence-in-agent-movie-teaser
- Published: 2022-07-16T13:02:52+05:30
- Author: Rahul

നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്
ഏജന്റ്. ആക്ഷന്‍ രംങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സുരേന്ദര്‍ റെഡ്ഢിയാണ് സംവിധാനം
ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ചിത്രത്തില്‍ മമ്മൂട്ടിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈനിക ഉദ്യോഗസ്ഥനായിട്ടാണ്
ഏജന്റില്‍ മമ്മൂട്ടി എത്തുന്നത്.

> After watching all comments about [#Mammootty](https://twitter.com/hashtag/Mammootty?src=hash&ref_src=twsrc%5Etfw)
> under agent trailer
>  Akhil be like: hero nen bro????????[#AgentTeaser](https://twitter.com/hashtag/AgentTeaser?src=hash&ref_src=twsrc%5Etfw)
> [#AGENT](https://twitter.com/hashtag/AGENT?src=hash&ref_src=twsrc%5Etfw) [pic.twitter.com/XYVLrVVEnJ](https://t.co/XYVLrVVEnJ)
> — ROWDY ADMIRER (@Alwaystarun1) [July 15, 2022](https://twitter.com/Alwaystarun1/status/1547979086772850688?ref_src=twsrc%5Etfw)

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഏജന്റിന്റെ ടീസറിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. 65 ലക്ഷത്തിലധികം
പേര്‍ ഇതുവരെ ടീസര്‍ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന
മമ്മൂട്ടിക്ക് പ്രശംസയുമാണ് എത്തിയിരിക്കുകയാണ് തെലുങ്ക് പ്രേക്ഷകര്‍. നായകനായെത്തുന്ന
അഖില്‍ അക്കിനേനിയേക്കാള്‍ ടീസറില്‍ മികച്ച പ്രകടനം കാഴ്ച വെച്ചത് മമ്മൂട്ടി ആണെന്നാണ്
തെലുങ്ക് പ്രേക്ഷകരുടെ അഭിപ്രായം. ടീസര്‍ കണ്ട ശേഷം നിരവധി തെലുങ്ക് പ്രേക്ഷകര്‍ ഇക്കാര്യം
ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്‌ക്രീന്‍ പ്രെസെന്‍സ് കൂടുതല്‍ ഉണ്ടായിരുന്നത് മമ്മൂട്ടിക്കായിരുന്നു
എന്നും, ടീസറിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നുമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം അഖില്‍ അക്കിനേനിയെ തമാശ രൂപേണ ട്രോളാനും ആരാധകര്‍ മറന്നിട്ടില്ല. ചിത്രത്തിലെ
നായകന്‍ താന്‍ ആണെന്നും തന്നെ പറ്റി ആരും സംസാരിക്കുന്നില്ലല്ലോ എന്നാവും അഖില്‍ അക്കിനേനി
കരുതുക മാണ് ആരാധകര്‍ ട്രോളുന്നത്. 2019ല്‍ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി ഒടുവില്‍
അഭിനയിച്ച തെലുങ്ക് ചിത്രം.

 
