#  മാനുഷിക പരിഗണനയുള്ള നടിയാണ്  ജ്യോതിക, അതിനൊരു തെളിവാണ് അവർ എന്നോട് കാണിച്ചത്, തലൈ വാസൽ വിജയ് 

- Link: https://ml.b4blaze.com/film-news/thalai-vasal-vijay-about-jyothika
- Published: 2024-02-23T10:35:24+05:30
- Author: Suji

പ്രേക്ഷക പ്രിയങ്കരരായ  താര ദമ്പതികൾ ആണ് സൂര്യയും, ജ്യോതികയും, ഓൺ സ്‌ക്രീനിൽ ആയാലും
ഓഫ് സ്‌ക്രീനിൽ ആയാലും നല്ല മനുഷ്യത്വം കാണിക്കുന്ന ഒരു നടിയാണ് ജ്യോതിക, ഇപ്പോൾ നടിയെ
കുറിച്ച് നടൻ തലൈ വാസൽ വിജയ് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, മാനുഷിക 
പരിഗണനയുടെയും, സഹജീവികളെ  സഹായിക്കുന്ന കാര്യത്തിലും മുൻപന്തിയിലാണ് ജ്യോതിക അങ്ങനൊരു
അനുഭവം തനിക്കുണ്ടായിട്ടുണ്ട് തലൈവാസൽ വിജയ് പറയുന്നു, ഒരിക്കൽ ഒരു ഷൂട്ടിംഗ് സമയത്തു
എനിക്ക് നല്ല നടുവിന് വേദന

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/thalai1.jpg?resize
=640%2C422&ssl=1)

ഞാൻ സെറ്റിൽ കസേരയിൽ ചാരി ഇരിക്കുകയാണ്, ശരിക്കും നല്ല വേദന എനിക്ക് അനുഭവപ്പെടുന്നുണ്ട്,
ഇത് കണ്ടുകൊണ്ടു ജ്യോതിക അവരുടെ കാരവാനിൽ ഇരിപ്പുണ്ട് അവർ ഉടൻ എന്റെ അടുത്ത് വന്നിട്ട്
എന്നോട് കാരവാനിൽ പോയി വിശ്രമിച്ചുകൊള്ളു എന്ന് പറഞ്ഞു, ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും
അവർ നിർബന്ധിച്ചു കാരവാനിലേക്ക് പറഞ്ഞുവിട്ടു, അന്നവർ എന്നോട് നല്ല മനുഷ്യത്വത്തോടെയാണ്
പെരുമാറിയത്, അങ്ങനെ ഒന്നും ആരും ചെയ്യില്ല,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/jothika1.jpg?resize
=1032%2C602&ssl=1)

അവർ ആ സമയത്തു കരിയറിൽ തിളങ്ങി നിൽക്കുന്ന സമയമാണ്, ആരും ഇങ്ങനെ ആരോടും ചെയ്യില്ല പക്ഷെ
ജ്യോതിക അങ്ങനെയല്ല, ഒരുപാട് അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട് തലയവാസൽ വിജയ് പറയുന്നു,
അതുപോലെ സൂര്യയെ വിവാഹം കഴിക്കുന്ന സമയത്തു ജ്യോതിക ക്ക് അത്യാവശ്യം നല്ല വരുമാനം ഉണ്ടായിരുന്നു,
അവർ അങ്ങനൊരു സമ്പാദ്യം ഉണ്ടാക്കാൻ കാരണം അവരുടെ അമ്മയാണ്, ആരുടെയും തണലിൽ ജീവിക്കാതെ
കഴിയണമെങ്കിൽ സ്വന്തമായി ഒരു സമ്പാദ്യം വേണമെന്ന് ജ്യോതികയോട് അവരുടെ ‘അമ്മ പറഞ്ഞിട്ടുണ്ട്
തലൈ വാസൽ വിജയ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/jyothika1-1.jpg?
resize=820%2C605&ssl=1)
