# ‘ദളപതി 67’നായി 14 വർഷങ്ങൾക്ക് ശേഷം വിജയ്‌യും തൃഷയും ഒന്നിക്കുന്നു!!

- Link: https://ml.b4blaze.com/film-news/thalapathi-67-trisha-to-act-again-with-vijay
- Published: 2023-02-02T09:09:32+05:30
- Author: Ajay

ഒടുവിൽ ആരാധകരുടെ പ്രവചനം പോലെതന്നെ വിജയിയുടെ നായികയായി തൃഷയെത്തുന്നു. ലോകേഷ് കനകരാജിന്റെ
സംവിധാനത്തിൽ ഒരുങ്ങുന്ന ‘ദളപതി 67’ അടുത്തിടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിലെ
അഭിനേതാക്കളിൽ ചിലരെ കഴിഞ്ഞ ദിവസം നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വിജയിയുടെ
നായികയായി തൃഷയെത്തുന്നു എന്നറിയിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/TRISH7.jpg?resize
=1280%2C720&ssl=1)

14 വർഷങ്ങൾക്ക് ശേഷമാണ് വിജയിയും തൃഷയും വീണ്ടും ഒന്നിക്കുന്നത്. ‘കുരുവി’ എന്ന ചിത്രത്തിലാണ്
ഇരുവരും ഒടുവിൽ അഭിനയിച്ചത്. ദളപതി 67ൽ സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ആനന്ദ്,
സാൻഡി, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, അർജുൻ, മാത്യു തോമസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 ലോകേഷ് കനകരാജും വിജയിയും ഒരുമിക്കുന്ന മാസ്റ്റർ എന്ന വിജയ ചിത്രത്തിനു ശേഷം ഒന്നിക്കുന്ന
ദളപതി 67.ചിത്രത്തിൻറെ ഷൂട്ടിംഗ് ജനുവരി 2 ന് ആരംഭിച്ചിരുന്നു.അനിരുദ്ധ് രവിചന്ദ്രൻ
സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ്
ഫിലോമിൻ രാജും സംഘട്ടന സംവിധാനം അൻപറിവ് കൈകാര്യം ചെയ്യുന്നു. കലാസംവിധാനം എൻ സതീഷ്
കുമാർ, നൃത്തസംവിധാനം ദിനേശ് എന്നിവരാണ്.

> Extremely happy to welcome [@trishtrashers](https://twitter.com/trishtrashers?ref_src=twsrc%5Etfw)
> mam onboard for [#Thalapathy67](https://twitter.com/hashtag/Thalapathy67?src=hash&ref_src=twsrc%5Etfw)
> ❤️[#Thalapathy67Cast](https://twitter.com/hashtag/Thalapathy67Cast?src=hash&ref_src=twsrc%5Etfw)
> [#Thalapathy](https://twitter.com/hashtag/Thalapathy?src=hash&ref_src=twsrc%5Etfw)
> [@actorvijay](https://twitter.com/actorvijay?ref_src=twsrc%5Etfw) sir [@Dir_Lokesh](https://twitter.com/Dir_Lokesh?ref_src=twsrc%5Etfw)
> [@Jagadishbliss](https://twitter.com/Jagadishbliss?ref_src=twsrc%5Etfw) [pic.twitter.com/r0zAdCwZ9r](https://t.co/r0zAdCwZ9r)
> — Seven Screen Studio (@7screenstudio) [February 1, 2023](https://twitter.com/7screenstudio/status/1620699215352713216?ref_src=twsrc%5Etfw)

 
