# ഷൂട്ടിംഗിന് മുന്‍പേ റെക്കോര്‍ഡിട്ട് ദളപതി 68!!! ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സിന്

- Link: https://ml.b4blaze.com/film-news/thalapathy-68-digital-rights-bagged-by-international-ott
- Published: 2023-09-15T19:08:47+05:30
- Author: Anu

തമിഴകത്ത് ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന ദളപതി വിജയ് ചിത്രമാണ് ലിയോ. പ്രഖ്യാപന
സമയം മുതല്‍ ആരാധകശ്രദ്ധ നേടിയ ചിത്രമാണ് ലിയോ. ഒക്ടോബര്‍ 19ന് ലിയോ തിയ്യേറ്ററിലെത്തുകയാണ്.
ഇപ്പോഴിതാ ലിയോയ്ക്ക് മുന്‍പേ തന്നെ പുതിയ ചിത്രം ദളപതി 68 മറ്റൊരു റെക്കോര്‍ഡിട്ടിരിക്കുകയാണ്.

ലിയോ റിലീസിനും മുന്നേ ഷൂട്ടിംഗ് തന്നെ തുടങ്ങുന്നതിന് മുന്‍പേ തന്നെ ദളപതി 68ന്റെ 
ഒടിടി റൈറ്റ്‌സ് വിറ്റുപോയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സാണ്
ദളപതി 68ന്റെ ഒടിടി റൈറ്റ്‌സ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടികളുടെ തുകയ്ക്കാണ്
ബിസിനസ് നടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
  
ലിയോ ഒക്ടോബര്‍ 19നാണ് റിലീസ്. ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് ലിയോ.
തൃഷയാണ് ചിത്രത്തില്‍ നായികയാവുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‌യുടെ നായികയായി
തൃഷ വീണ്ടും എത്തുന്നത്.  ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രമായി ലിയോയില്‍ എത്തുന്നു.
സഞ്ജയ് ദത്ത്, അര്‍ജുന്‍, മനോബാല, മാത്യു, സാന്‍ഡി മാസ്റ്റര്‍, അഭിരാമി വെങ്കടാചലം,
മന്‍സൂര്‍ അലിഖാന്‍, മിസ്‌കിന്‍, പ്രിയ ആനന്ദ്, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്,
ജാഫര്‍ സാദിഖ്, ബാബു ആന്റണി എന്നിവരാണ് ലിയോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
