# ‘അത് ഫോർ അല്ല, സിക്സ്’; യോ​ഗി ബാബുവിന്റെ ടീമിനോട് തർക്കിച്ച് വിജയ്, വീഡിയോ വൈറൽ

- Link: https://ml.b4blaze.com/film-news/thalapathy-vijay-playing-cricket
- Published: 2024-01-10T12:57:36+05:30
- Author: Ajay

റീൽ ലൈഫിൽ മാസ് കഥാപാത്രങ്ങൾ ചെയ്യുന്ന വിജയ്, റിയൽ ലൈഫിൽ ആള് വ്യത്യസ്തനാണ്. എല്ലാവരോടും
വിനയത്തോടെ മാത്രം പെരുമാറുന്ന താരത്തിന്റെ ഇടപെടലുകൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോൾ ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ നിന്നുള്ള അദ്ദേഹത്തിൻറെ ഒരു വീഡിയോ ആണ് സോഷ്യൽ
മീഡിയയിൽ വൈറൽ ആകുന്നത്.

സഹപ്രവർത്തകർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വിജയ്‍ ആണ് വീഡിയോയിൽ ഉള്ളത്. ബാറ്റർ 
പൊക്കിയടിക്കുന്ന ഷോട്ട് ഫോർ ആണെന്ന് എതിർ ടീം പറയുമ്പോൾ അല്ല, അത് സിക്സ് ആണെന്ന് 
ആവേശത്തോടെ പറയുന്ന വിജയ്‍യെ വീഡിയോയിൽ കാണാം. യോഗി ബാബു അടക്കമുള്ളവർ ഗ്രൗണ്ടിൽ ഉണ്ട്.
2023 ൽ പുറത്തെത്തിയ വാരിസിൻറെ ചിത്രീകരണത്തിനിടെയുള്ള ഒഴിവുസമയത്തെ കളിയുടെ വീഡിയോ
ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതുവരെ തങ്ങൾ കണ്ടിട്ടില്ലാത്ത വിജയ്‍യെ ആവേശത്തോടെയാണ്
ആരാധകർ ഏറ്റെടുത്തത്.

വാരിസ്, ലിയോ എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ വർഷം അദ്ദേഹത്തിൻറേതായി പുറത്തെത്തിയത്. ഇതിൽ
വാരിസ് സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി.
അതേസമയം ലിയോ അദ്ദേഹത്തിൻറെ കരിയറിലെ ഏറ്റവും മികച്ച വിജയവും കഴിഞ്ഞ വർഷത്തെ തമിഴ് 
സിനിമകളിലെ ടോപ്പ് ഹിറ്റും ആയിരുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് 
വിജയ്‍യുടേതാണ് ഇനി പുറത്തെത്താനുള്ളത്. ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം എന്നാണ് സിനിമയുടെ
പേര്.
