# ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; തലവന്റെ ഡബ്ബിങ് പൂര്‍ത്തിയായി

- Link: https://ml.b4blaze.com/film-news/thalavan-dubbing-finished
- Published: 2024-02-12T11:55:47+05:30
- Author: Ajay

ജിസ് ജോയ് ചിത്രം തലവന്റെ ഡബ്ബിങ് പൂര്‍ത്തിയായി. അണിയറപ്രവര്‍ത്തകരാണ് ഡബ്ബിങ് പൂര്‍ത്തിയായ
വിവരം അറിയിച്ചിരിക്കുന്നത്. മികച്ച വിജയങ്ങള്‍ കൈവരിച്ചിട്ടുള്ള ബിജു മേനോന്‍ – ആസിഫ്
അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രമാണ് ഇത്. പൊലീസ് ഓഫീസര്‍മാരുടെ
കഥയാണ് പ്രമേയം.

ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന
ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ്
ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍,
ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/thalavan1.jpg?resize
=819%2C423&ssl=1)

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍
നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലാണ്
ഒരുങ്ങുന്നത്. ഉടന്‍തന്നെ ‘തലവന്‍’ തിയേറ്ററുകളിലെത്തും.

ശരത് പെരുമ്ബാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് – സൂരജ് ഇ എസ്.
