# ബിജു മേനോന്‍- ആസിഫ് അലി ചിത്രം തലവന്‍ തീം സോങ് പുറത്ത്

- Link: https://ml.b4blaze.com/film-news/thalavan-movie-theme-song-out
- Published: 2024-05-10T22:50:11+05:30
- Author: Anu

ബിജു മേനോനെയും ആസിഫ് അലിയെയും നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന ചിത്രം തലവന്‍ റിലീസിന്
ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ തീം സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ദീപക് ദേവ് സംഗീതം നല്‍കിയ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ആനന്ദ് ശ്രീരാജ് ആണ് 
ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ ജിസ് ജോയിയുടേത് തന്നെയാണ്.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ്
ചിത്രം പറയുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും
ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ത്രില്ലര്‍ ചിത്രമാണ് തലവന്‍. ചിത്രം മേയ് 24-നാണ് തിയ്യേറ്ററിലെത്തുന്നത്. ‘ഈശോ’, ‘
ചാവേര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന
ചിത്രമാണ്.
  മലബാറിലെ നാട്ടിന്‍പുറങ്ങളാണ് ചിത്രത്തിന്റെ കഥയിലുള്ളത്. അനുശ്രീ, മിയ,
ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്,
നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീതം, പശ്ചാത്തലസംഗീതം – ദീപക് ദേവ്, ഛായാഗ്രഹണം – ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് –
സൂരജ് ഇ എസ്, കലാസംവിധാനം – അജയന്‍ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്‌സ്
സേവ്യര്‍, കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ – സാഗര്‍, അസ്റ്റോസ്സിയേറ്റ്
ഡയറക്ടേര്‍സ് – ഫര്‍ഹാന്‍സ് പി ഫൈസല്‍, അഭിജിത്ത് കെ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ – 
ജോബി ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍–
ആസാദ് കണ്ണാടിക്കല്‍, പി ആര്‍ ഒ – വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്–
അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍ .
