# ഫീൽ ​ഗുഡ് മാറ്റിവെച്ച് ജിസ് ജോയ് ഇറങ്ങിയപ്പോൾ പിറന്ന വമ്പൻ ഹിറ്റ്; ഇനി രണ്ടാം ഭാ​ഗം, ആരാധകരെ ആവേശത്തിലാത്തി പ്രഖ്യാപനം

- Link: https://ml.b4blaze.com/film-news/thalavan-second-part-is-coming
- Published: 2024-07-21T16:14:34+05:30
- Author: Ajay

സൂപ്പർഹിറ്റായി മാറിയ ജിസ് ജോയ് ചിത്രം തലവന്റെ രണ്ടാം ഭാ​ഗം വരുന്നു. തലവന്റെ സക്സസ്
സെലിബ്രേഷനിടെയാണ് രണ്ടാം ഭാ​ഗം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തത്. ബിജു മേനോനും ആസിഫ്
അലിയും ആയിരുന്നു തലവനിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മെയ് 24ന് റിലീസ് ചെയ്ത
ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, 
സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. അനുശ്രീ, മിയ, ദിലീഷ്
പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി,
ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ,
ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം& പശ്ചാത്തലസംഗീതം – ദീപക് ദേവ്, ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ്
ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യർ,
കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ്–
ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്–
ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ, പി ആർ ഒ – വാഴൂർ ജോസ്,
ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ എന്നിവരായിരുന്നു മറ്റ് അണിയറ
പ്രവർത്തകർ.
