# റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’; ചിത്രീകരണം പൂര്‍ത്തിയായി

- Link: https://ml.b4blaze.com/film-news/thanara-movie-shooting-updation
- Published: 2023-05-03T20:52:25+05:30
- Author: Gargi

വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ശ്രീ ബിജു വി മത്തായി നിര്‍മ്മിച്ച് റാഫിയുടെ തിരക്കഥയില്‍
ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ Who Are You? യുടെ ചിത്രീകരണം പൂര്‍ത്തിയായി. 
പാലാ, എറണാകുളം, ഗോവ എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.
ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു
കഥാപാത്രങ്ങള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/Thanara-819x1024.
jpeg?resize=819%2C1024&ssl=1)

ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം
തുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ഒരു ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന
ചിത്രമാണിത്. ദിലീപ് നായകനാകുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന് ശേഷം റാഫി
തിരക്കഥ എഴുതുന്ന ഈ ചിത്രം പൂര്‍ണ്ണമായും ഒരു കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
തൊഴില്‍ രംഗത്ത് കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയക്കാരന്റെ ജീവിതത്തില്‍
എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്‌ക്കാരണമാണ്
ഈ ചിത്രം. ഇവിടെ മോഷ്ടാവിനെ യുവനിരയിലെ ശ്രദ്ധേയനായ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും യുവ
രാഷ്ട്രീയ നേതാവിനെ ഷൈന്‍ ടോം ചാക്കോയും അവതരിപ്പിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/thanara-12-819x1024.
jpeg?resize=819%2C1024&ssl=1)

ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. വി സാജന്‍ ചിത്രസംയോജനം കൈകാര്യം
ചെയ്യുന്ന ചിത്രത്തിന് ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം ഒരുക്കുന്നത്. കെ ആര്‍ ജയകുമാര്‍,
ബിജു എം പി എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:
ഡിക്‌സണ്‍ പോഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, 
കോ ഡയറക്ടര്‍: ഋഷി ഹരിദാസ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്,
മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപ്പാറ,
ജോബി ആന്റണി, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഫോറെസ്റ്റ് ഓള്‍ വേദര്‍, പി.ആര്‍.
ഒ: വാഴൂര്‍ ജോസ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഗുഡ്വില്‍ 
എന്റെര്‍റ്റൈന്മെന്റ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
